Kerala

കേ​ന്ദ്രം ക​ടും​വെ​ട്ട്​ തു​ട​രു​ന്ന​ത്​ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​​​ന്നു:​ മ​ന്ത്രി ജി ആ​ർ അ​നി​ൽ

സം​സ്ഥാ​ന​ത്തെ 43 ശ​ത​മാ​നം ജ​ന​വി​ഭാ​ഗ​ങ്ങ​ൾ മാത്രമാണ്​ റേ​ഷ​ന്​ അ​ർ​ഹ​ത​യു​ള്ള​തെ​ന്നാ​ണ്​ കേ​ന്ദ്ര നി​ല​പാ​ട്. ഇ​തി​നെ​തു​ട​ർ​ന്ന്​ 1.54 കോ​ടി (15480050) പേ​ർ മാ​ത്ര​മാ​ണ്​ റേ​ഷ​ൻ സ​മ്പ്ര​ദാ​യ​ത്തി​ന്​ കീ​ഴി​ൽ വരുന്നത്.

കേ​ന്ദ്രം ക​ടും​വെ​ട്ട്​ തു​ട​രു​ന്ന​ത്​ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​​​ന്നു:​ മ​ന്ത്രി ജി ആ​ർ അ​നി​ൽ
X

തി​രു​വ​ന​ന്ത​പു​രം: ഗോ​ത​മ്പി​ന്​ പി​ന്നാ​ലെ മ​ണ്ണെ​ണ്ണ​യി​ലും കേ​ന്ദ്രം ക​ടും​വെ​ട്ട്​ തു​ട​രു​ന്ന​ത്​ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണ​ത്തെ ഗുരുത​ര​മാ​യി ബാ​ധി​ക്കു​​​ന്നെ​ന്ന്​ മ​ന്ത്രി ജി ആ​ർ അ​നി​ൽ. ഈ ​നി​ല​പാ​ടാ​ണെ​ങ്കി​ൽ റേ​ഷ​ൻ വി​ത​ര​ണം തു​ട​രാ​നാ​കു​മോ എ​ന്ന ആശങ്കയുമുണ്ടെന്ന് മന്ത്രി അറിയിച്ചു.

റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യു​ള്ള വി​ത​ര​ണ​ത്തി​നാ​യി പിഡിഎ​സ്​ ഇ​ന​ത്തി​ലും ഉ​ത്സ​വ​ങ്ങ​ൾ, കൃ​ഷി, മ​ൽസ്യ​ബ​ന്ധ​നം തു​ട​ങ്ങി മ​റ്റ്​ ആവശ്യങ്ങ​ൾ​ക്കാ​യി നോൺ പി​ഡിഎ​സ്​ ഇ​ന​ത്തി​ലു​മാ​ണ്​ കേ​ന്ദ്രം മ​ണ്ണെ​ണ്ണ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​ൽ വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ഴി​മാ​റ്റു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ പിഡി​എ​സ്​ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചു. 2022-23 ലെ ആ​ദ്യ പാ​ദ​ത്തി​ൽ അ​നു​വ​ദി​ച്ച​ പിഡി​എ​സ്​ ഇനത്തിലെ മ​ണ്ണെ​ണ്ണ​യി​ൽ മു​ൻ വ​ർ​ഷ​​ത്തെ​ക്കാ​ൾ 40 ശത​മാ​നം വെ​ട്ടി​ക്കു​റ​വാ​ണ്​ വ​രു​ത്തി​യ​ത്. 2021-22 ആ​ദ്യ​പാ​ദ​ത്തി​ൽ 6480 കി​ലോ ലി​റ്റ​ർ മ​ണ്ണെ​ണ്ണ അ​നു​വ​ദി​​ച്ചെ​ങ്കി​ൽ 2022-23 ലെ ​ഇ​തേ കാ​ല​യ​വി​ൽ കി​ട്ടി​യ​ത്​ 3888 കി​ലോ​ലി​റ്റ​ർ മാ​ത്ര​മാ​ണ്.

2020 ഏ​പ്രി​ലി​ൽ ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​ടെ അ​ടി​സ്ഥാ​ന​വി​ല 22.26 രൂ​പ​യാ​യി​രു​ന്നു. 2021 ൽ ​മേ​യി​ൽ ഇ​ത്​ 72.82 രൂ​പ​യാ​യി. ഇ​തി​ന്​ പു​റ​മെ നികുതിയും ഡീ​ല​ർ ക​മീ​ഷ​നും ക​ട​ത്തു​കൂ​ലി​യു​മെ​ല്ലാം ഉ​ൾ​പ്പെ​ടെ 84 രൂ​പ​യോ​ള​മാ​കും ഒ​രു ലി​റ്റ​ർ ​മ​ണ്ണെ​ണ്ണ​​ക്കെ​ന്നും മ​​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ 43 ശ​ത​മാ​നം ജ​ന​വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ റേ​ഷ​ന്​ അ​ർ​ഹ​ത​യു​ള്ള​തെ​ന്നാ​ണ്​ കേ​ന്ദ്ര നി​ല​പാ​ട്. ഇ​തി​നെ​തു​ട​ർ​ന്ന്​ 1.54 കോടി (15480050) പേ​ർ മാ​ത്ര​മാ​ണ്​ റേ​ഷ​ൻ സ​മ്പ്ര​ദാ​യ​ത്തി​ന്​ കീ​ഴി​ൽ വ​രു​ന്ന​ത്. കേ​ന്ദ്രം ടൈ​ഡ്​ ഓ​വ​ർ വി​ഹി​ത​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ​ ധാ​ന്യ​ത്തി​ൽ ​നി​ന്നാ​ണ്​ ​57 ശ​ത​മാ​നം മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ (നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ) ചെ​റി​യ ഒ​ര​ള​​​വെ​ങ്കി​ലും അ​രി​യും ഗോ​ത​മ്പും ന​ൽ​കി​യി​രു​ന്ന​ത്. 2022​ മേയ്​ 13 ന്​ ​മു​ത​ൽ ടൈ​ഡ്​ ഓ​വ​ർ വി​ഹി​ത​മാ​യി ന​ൽ​കി​യി​രു​ന്ന 6459.074 മെ​ട്രി​ക് ട​ൺ ഗോ​ത​മ്പ്​ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ 57 ശ​ത​മാ​നം വ​രു​ന്ന വിഭാഗ​ത്തി​ലെ 50 ല​ക്ഷം കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ ​പൊ​തു​വി​ത​ര​ണ സ​​മ്പ്ര​ദാ​യ​ത്തി​ൽ​നി​ന്ന്​ ​ഗോ​ത​മ്പ്​ കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ട്.

Next Story

RELATED STORIES

Share it