ട്രാക്ക് നവീകരണം: പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി
14,15,16 തീയതികളിലെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്
BY TMY13 May 2019 12:40 PM GMT

X
TMY13 May 2019 12:40 PM GMT
കൊച്ചി: എറണാകുളം-അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി പാതയില്‍ റെയില്‍ പാത നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്നതിനാല്‍ മൂന്നു ദിവസങ്ങളിലെ എറണാകുളം-ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി. 14,15,16 തീയതികളിലെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. ഈ ദിവസങ്ങളില്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടും. 14ന് എറണാകുളം-പൂനെ എക്സ്പ്രസും (22149) 15ന് തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (22655) ആലുവക്കും അങ്കമാലിക്കുമിടയില്‍ 25 മിനുറ്റോളം പിടിച്ചിടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT