രാഹുല്‍ ഗാന്ധി എത്തി; സ്വീകരണം നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍
രാത്രി ഏഴിന് പ്രത്യേക വിമാനത്തിലാണ് ചെന്നൈയില്‍ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ രാഹുല്‍ എത്തിയത്.തുടര്‍ന്ന് കാര്‍ മാര്‍ഗം അദ്ദേഹം തൃശൂരിലേക്ക് പുറപ്പെട്ടു.

കൊച്ചി: കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. രാത്രി ഏഴിന് പ്രത്യേക വിമാനത്തിലാണ് ചെന്നൈയില്‍ നിന്നുംനെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ രാഹുല്‍ എത്തിയത്.തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, പ്രഫ. കെ വി തോമസ്, കെ ബാബു, വി ഡി സതീശന്‍, പി ടി തോമസ്, കെ പി ധനപാലന്‍, ജോസഫ് വാഴയ്ക്കന്‍, ലതിക സുഭാഷ്, ടി ജെ വിനോദ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ചെന്നൈയില്‍ നിന്നെത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് കാര്‍ മാര്‍ഗം അദ്ദേഹം തൃശൂരിലേക്ക് പുറപ്പെട്ടു.തൃശൂരില്‍ രാവിലെ ഒമ്പതിന് തൃപ്രയാറില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുത്തശേഷം രാഹുല്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. ഉച്ചകഴിഞ്ഞ് രണ്ടിന് കാസര്‍ഗോഡ് പെരിയയിലെത്തി കഴിഞ്ഞ മാസം കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കും. വൈകുന്നേരം അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാ സംഗമത്തില്‍ പങ്കെടുത്തശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് മടങ്ങും.
RELATED STORIES
സൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMT