Kerala

മാർച്ച് നേതൃത്വത്തിന്റെ അറിവോടെ; പങ്കെടുത്തവരിൽ ജില്ലാ കമ്മിറ്റി അംഗങ്ങളും

സംഘർഷം നടക്കുമ്പോൾ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ റഫീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എം ഫ്രാൻസിസ്, ജോബിസൺ ജെയിംസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

മാർച്ച് നേതൃത്വത്തിന്റെ അറിവോടെ; പങ്കെടുത്തവരിൽ ജില്ലാ കമ്മിറ്റി അംഗങ്ങളും
X

കൽപറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ പ്രതിഷേധം നടത്തിയതു നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന സിപിഎം വാദം പൊളിയുന്നു. പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം സംഘർഷ സ്ഥലത്തുണ്ടായിരുന്നു.

സംഭവത്തിൽ റിമാൻഡിലായവരിലും പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ അംഗങ്ങളുണ്ട്. സംഘർഷം നടക്കുമ്പോൾ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ റഫീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എം ഫ്രാൻസിസ്, ജോബിസൺ ജെയിംസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

അക്രമി സംഘത്തിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തുനീക്കാനുള്ള പോലിസിന്റെ ശ്രമം വൈകിയതിനു പിന്നിലും നേതൃത്വത്തിന്റെ ഇടപെടലുണ്ട്. സിപിഎം ജില്ലാ ആസ്ഥാനമായ എകെജി ഭവനു തൊട്ടുതാഴെയുള്ള എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ഏരിയ കമ്മിറ്റികൾക്ക് മുൻകൂട്ടി ക്വോട്ട നിശ്ചയിച്ച് പങ്കെടുപ്പിച്ചാണു സമരത്തിനെത്തിച്ചത്. പ്രത്യേകം വാഹനങ്ങളും ഏർപ്പെടുത്തി.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായ സംഘാടനത്തോടെ നടന്ന പ്രതിഷേധമായിട്ടും എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിഞ്ഞില്ലെന്നാണ് വാദം. ജില്ലാതല പഠിപ്പുമുടക്കു സമരം പ്രഖ്യാപിക്കണമെങ്കിൽ പോലും എസ്എഫ്ഐയ്ക്ക് മേൽകമ്മിറ്റിയുടെ അനുവാദം വേണം.

Next Story

RELATED STORIES

Share it