ഉപ്പളയില്‍ റാഗിങ്, പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിച്ചു; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കാസര്‍കോട്: ഉപ്പളയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു. കാസര്‍കോട് ഉപ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ മുടി ഒരുസംഘം പ്ലസ്ടു വിദ്യാര്‍ഥികള്‍ ബലമായി മുറിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഒരു കഫ്ത്തീരിയയില്‍ വച്ചാണ് റാഗിങ് നടന്നത്.
പ്ലസ്‌വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായ അര്‍മാന്റെ മുടിയാണ് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദൃശ്യമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ ആണ് കേസെടുത്തത്.
സംഭവത്തില്‍ അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കാസര്‍കോട് ജില്ലാ പോലിസ് മേധാവിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മഞ്ചേശ്വരം പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ മഞ്ചേശ്വരം പോലിസും കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മുടിമുറിച്ച് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചതിലാണ് കേസെടുത്തത്.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMT