Kerala

ഘാന വിവാദങ്ങള്‍ക്ക് മറുപടിയുമായി പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് വീഡിയോ

ആഫ്രിക്കൻ രാജ്യമായ സിയെറലിയോണിലാണ് താന്‍ ള്ളതെന്ന് പിവി അൻവർ പറഞ്ഞു. ബിസിനസിനായാണ് ആഫ്രിക്കയിലെത്തിയത്.

ഘാന വിവാദങ്ങള്‍ക്ക് മറുപടിയുമായി പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് വീഡിയോ
X

കോഴിക്കോട്: ഘാനയിൽ ജയിലിലാണെന്ന വിവാദ വാര്‍ത്തകളില്‍ പ്രതികരണവുമായി പിവി അൻവർ എംഎൽഎ. ബിസിനസ്സ് ആവശ്യത്തിനു ആഫ്രിക്കയിലാണുള്ളതെന്നും പാർട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും പിവി അൻവർ പറഞ്ഞു. ഫേസ്ബുക് ലൈവ് വീഡിയോയിലാണ് എംഎൽഎയുടെ പ്രതികരണം.

നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് ബാധിച്ചെന്നും എംഎൽഎ വിശദീകരണം നല്‍കി. ഘാനയിൽ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു.

ആഫ്രിക്കൻ രാജ്യമായ സിയെറലിയോണിലാണ് താന്‍ ള്ളതെന്ന് പിവി അൻവർ പറഞ്ഞു. ബിസിനസിനായാണ് ആഫ്രിക്കയിലെത്തിയത്. നൂറോളം തൊഴിലാളികളും ഒപ്പമുണ്ട്‌. നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് തന്റെ വരുമാനം അടച്ചു. ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലാക്കി. അതു കൊണ്ടാണ് ആഫ്രിക്കയിലേക്ക് വന്നത്. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

ഘാനയുടെ പ്രസിഡന്‍റിന്‍റെ ഫേസ്‍ബുക്ക് പേജില്‍ നിലമ്പൂർ എംഎൽഎയെ വിട്ടുതരണമെന്ന കമൻറുകൾ സജീവമായിരുന്നു. അൻവറിനെ കാണാൻ ഇല്ലെന്നു കാണിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ടാഴ്ച മുമ്പ് പോലിസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താൻ ആഫ്രിക്കയിലാണെന്നും പിവി അൻവർ ഫേസ്‍ബുക്കിലൂടെ മറുപടി നൽകിയിരുന്നു.

Next Story

RELATED STORIES

Share it