Kerala

കൊവിഡ് വാക്സിന്‍ ഉല്‍പാദനം ഇരട്ടിയാക്കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്പ്യാര്‍

കൊവിഡ് വാക്സിന് നിലവില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. വാക്സിന്‍ എടുത്തു കഴിഞ്ഞാലും മാസ്‌ക് ഉപയോഗിക്കണം

കൊവിഡ് വാക്സിന്‍ ഉല്‍പാദനം ഇരട്ടിയാക്കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്പ്യാര്‍
X

കൊച്ചി: കൊവിഡ് വാക്സിന്‍ ഉല്‍പാദനം ഉടന്‍ ഇരട്ടിയാക്കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പിസി നമ്പ്യാര്‍. നിലവില്‍ മാസം 10 കോടി വാക്സിനാണ് ഉൽപാദിപ്പിക്കുന്നത്. ഇത് ഉടന്‍തന്നെ 20 കോടിയാക്കും. കൊച്ചിയില്‍ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വാക്സിന് നിലവില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. വാക്സിന്‍ എടുത്തു കഴിഞ്ഞാലും മാസ്‌ക് ഉപയോഗിക്കണം, കാരണം വാക്സിന്‍ എടുത്തയാളുടെ ശരീരത്തില്‍ എത്തുന്ന രോഗാണു അദ്ദേഹത്തെ ബാധിക്കില്ലെങ്കിലും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഇതുമൂലം വാക്സിന്‍ എടുക്കാത്തവര്‍ക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതിനാലാണ് വാക്സിന്‍ എടുത്താലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നത്.

നിലവില്‍ കൊവിഡ് ഷീല്‍ഡിന് ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ തടയാന്‍ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിന്റെ പുതിയ രണ്ട് പതിപ്പുകള്‍ കൂടി പരീക്ഷണത്തിലാണ്. ഇതിലൊന്ന് കുട്ടികള്‍ക്കുള്ളതാണ്. ജനിച്ചയുടനെ തന്നെ കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റുന്ന വിധത്തിലുള്ള വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞതായും ഇവ ഉടന്‍ ഉല്‍പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it