Kerala

കൊവിഡ് കാലത്തെ പിഎസ്‌സി പരീക്ഷ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

രോഗബാധിതര്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന പിഎസ്‌സി ഓഫിസര്‍ക്ക് രേഖകള്‍ സഹിതം ഇ-മെയില്‍ മുഖേന മുന്‍കൂട്ടി അപേക്ഷ നല്‍കണം.

കൊവിഡ് കാലത്തെ പിഎസ്‌സി പരീക്ഷ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
X

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം ചീഫ് സൂപ്രണ്ടിന് നല്‍കണം. രോഗബാധിതര്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന പിഎസ്‌സി ഓഫിസര്‍ക്ക് രേഖകള്‍ സഹിതം ഇ-മെയില്‍ മുഖേന മുന്‍കൂട്ടി അപേക്ഷ നല്‍കണം.

കോട്ടയം ജില്ലാ പിഎസ്‌സി ഓഫിസില്‍ അപേക്ഷ നല്‍കേണ്ട ഇ-മെയില്‍ വിലാസം- dokt.psc@kerala.gov.in. പരീക്ഷ എഴുതുന്നതിന് ഇവര്‍ ആരോഗ്യവകുപ്പിന്റെ അനുമതി പത്രം, കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആരോഗ്യപ്രവര്‍ത്തകനോടൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ പരീക്ഷാകേന്ദ്രത്തിലെത്തുകയും ചീഫ് സൂപ്രണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതുകയും വേണം.

കൊവിഡ് രോഗിയായ ഉദ്യോഗാര്‍ഥിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ അനുമതിപത്രം ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വരുന്ന ഉദ്യോഗാര്‍ഥികള്‍ കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.

Next Story

RELATED STORIES

Share it