മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധക്കാര്‍; പോലിസുകാര്‍ക്കെതിരേ അച്ചടക്കനടപടി
മ്യൂസിയം സിഐ, എസ്ഐ എന്നിവരെ സ്ഥലംമാറ്റി. അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.
BY NSH31 Oct 2020 7:49 AM GMT

X
NSH31 Oct 2020 7:49 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി സമരക്കാരെത്തിയ സംഭവത്തില്‍ പോലിസിനെതിരേ അച്ചടക്ക നടപടി. മ്യൂസിയം സിഐ, എസ്ഐ എന്നിവരെ സ്ഥലംമാറ്റി. അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ക്ലിഫ്ഹൗസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
പ്രവര്‍ത്തകരെ പോലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. അതിനിടെ, പത്തോളം പ്രവര്‍ത്തകര്‍ പോലിസിന്റെ കണ്ണ് വെട്ടിച്ച് ക്ലിഫ് ഹൗസിന്റെ പരിസരത്തോക്ക് ഓടിക്കയറി. പിന്നീട് കൂടുതല്‍ പോലിസ് എത്തി ഇവരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി കമ്മീഷണറെയും ഡിസിപിയെയും വിളിച്ച് കാരണം തിരക്കിയിരുന്നു.
Next Story
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT