- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയരാജന് വേണ്ടി പ്രതിഷേധിച്ചു; ധീരജ്കുമാറിനെ സിപിഎം പുറത്താക്കി
ധീരജിനെയും സംഘത്തെയും സിപിഎമ്മുമായി അടുപ്പിച്ചത് അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനാണ്.

കണ്ണൂർ: ധീരജ്കുമാറിനെ സിപിഎം പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ ധീരജ് കുമാർ പ്രതികരിക്കുകയും പിന്നാലെ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. സിപിഎം ചെട്ടിപ്പീടിക ബ്രാഞ്ചംഗമായിരുന്നു അദ്ദേഹം.
കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം നേതൃത്വത്തിന്‍റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സ്പോർട്സ് കൗൺസിൽ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചതെന്ന് ധീരജ് കുമാർ നേരത്തെ പറഞ്ഞിരുന്നു. പി. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയിൽ പി ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്. പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
2014 ലാണ് ബിജെപി- ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് ധീരജ് സിപിഎമ്മിൽ എത്തിയത്. കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ധീരജിന്റെ നേതൃത്വത്തിൽ 50 ലേറെ ബിജെപിക്കാരാണ് അന്ന് സിപിഎമ്മിൽ ചേർന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന പേരിലാണ് ഇവർ സാമൂഹിക മാധ്യമങ്ങളിൽ അറിയപെട്ടത്.
ധീരജിനെയും സംഘത്തെയും സിപിഎമ്മുമായി അടുപ്പിച്ചത് അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനാണ്. പി ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി ജയരാജന്റെ പിന്തുണയിലാണ് കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















