പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; പ്രതിഷേധ യോഗം നാളെ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; പ്രതിഷേധ യോഗം നാളെ

താനൂര്‍: പൊന്നാനിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരേ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരായ പ്രതിഷേധ യോഗം നാളെ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് താനൂര്‍ ബസ് സ്റ്റാന്റ് പരിസരത്താണ് പ്രതിഷേധ യോഗം. അഭിപ്രായ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാക്കിയ ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. പരിസ്ഥിതിയെ തകര്‍ക്കുന്നവര്‍ക്ക് വോട്ടുചെയ്യരുത് എന്ന രാഷ്ട്രീയ നിലപാടു പറഞ്ഞതിന്റെ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ചതു അംഗീകരിക്കാനാവില്ല. അവര്‍ക്കു പറയാനും അവര്‍ പറയുന്നത് കേള്‍ക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ അന്‍വറിന്റെ സംഘത്തിനും അവസരമുണ്ട്. അതല്ലാതെ ആരെയും തല്ലി നിശബ്ദരാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘാടകര്‍ അറിയിച്ചു.

RELATED STORIES

Share it
Top