മര്‍ദ്ദിച്ചെന്ന് പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ വിലക്ക്
സംഭവത്തില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി ഡിജിപിക്കു പരാതി നല്‍കി. കഴിഞ്ഞരാത്രി പതിനഞ്ചസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണ് പരാതി.

തിരുവനന്തപുരം: വീടുകയറി ആക്രമിച്ചെന്ന നിര്‍മാതാവിന്റെ പരാതിയില്‍ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് വിലക്ക്. നിലവില്‍ റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആല്‍വിന്‍ ആന്റണി ഡിജിപിക്കു പരാതി നല്‍കി.
കഴിഞ്ഞരാത്രി പതിനഞ്ചസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണ് പരാതി. രാത്രിയില്‍ സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറിവന്ന റോഷന്‍ ഭീഷണിപ്പെടുത്തിയെങ്കിലും വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് തന്റെ സുഹൃത്തായ ഡോ.ബിനോയ് ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. സഹസംവിധായികയുമായി തന്റെ മകനുണ്ടായിരുന്ന സൗഹൃദത്തിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നും ആല്‍വിന്‍ പറയുന്നു. എന്നാല്‍, തനിക്കെതിരായ പരാതി വ്യാജമാണെന്നും താനാണ് ആക്രമണത്തിന് ഇരയായതെന്നും റോഷന്‍ ആന്‍ഡ്രൂസ് പ്രതികരിച്ചിരുന്നു.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT