Kerala

പ്രോ വോളി ബോള്‍ ലീഗ്: നാട്ടങ്കത്തില്‍ കാലിക്കട്ട് ഹീറോസിനു മുന്നില്‍ അടി തെറ്റി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

എതിരില്ലാത്ത അഞ്ചു സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ കാലിക്കട്ട് ഹീറോസ് തകര്‍ത്തത്. സ്‌കോര്‍ 15-11, 15-09, 15-14, 15-13, 15-10.അഞ്ചു സെറ്റും കരസ്ഥമാക്കിയതോടെ എതിര്‍ ടീമിനെ വൈറ്റ് വാഷ്ചെയ്ത ഒരു പോയിന്റ് ഉള്‍പ്പെടെ മൂന്ന് പോയിന്റുകളാണ് കാലിക്കട്ട് ഹീറോസ്് നേടിയത്. കാലിക്കട്ടിന്റെ പോള്‍ ലോട്ട്മാനാണ് കളിയിലെ താരം

പ്രോ വോളി ബോള്‍ ലീഗ്: നാട്ടങ്കത്തില്‍ കാലിക്കട്ട് ഹീറോസിനു മുന്നില്‍ അടി തെറ്റി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്
X

കൊച്ചി: നാട്ടങ്കത്തില്‍ കാലിക്കട്ട് ഹീറോസിനു മുന്നില്‍ അടി തെറ്റി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. പ്രോ വോളീബോള്‍ ലീഗില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത അഞ്ചു സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ കാലിക്കട്ട് ഹീറോസ് തകര്‍ത്തത്. സ്‌കോര്‍ 15-11, 15-09, 15-14, 15-13, 15-10.അഞ്ചു സെറ്റും കരസ്ഥമാക്കിയതോടെ എതിര്‍ ടീമിനെ വൈറ്റ് വാഷ്ചെയ്ത ഒരു പോയിന്റ് ഉള്‍പ്പെടെ മൂന്ന് പോയിന്റുകളാണ് കാലിക്കട്ട് ഹീറോസ്് നേടിയത്. കാലിക്കട്ടിന്റെ പോള്‍ ലോട്ട്മാനാണ് കളിയിലെ താരം.ഇതുവരെ നടന്ന മല്‍സരങ്ങളിലൊന്നും തോല്‍വിയറിയാത്ത് ടീമുകളായിരുന്നു കൊച്ചിയും കാലിക്കട്ടും അതു കൊണ്ടു തന്നെ രണ്ടു കേരള ടീമുകള്‍ ഏറ്റുമുട്ടുന്നതുകാണാന്‍ വോളിബോള്‍ പ്രേമികളുടെ തിരക്കായിരുന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. എന്നാല്‍ കളിക്കളത്തില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കൊച്ചിക്ക് സാധിച്ചില്ല. കാലിക്കട്ടിന്റെ മികച്ച മുന്നേറ്റങ്ങളോടൊപ്പം കൊച്ചി വരുത്തിയ പിഴവുകളും കളിയില്‍ നിര്‍ണായകമായി. ഇതോടെ വോളി ലീഗില്‍ ആദ്യമായി ഒരു ടീം അഞ്ച് സെറ്റുകള്‍ക്ക് തോല്‍ക്കുന്നതിനാണ് സ്‌റ്റേഡിയം സാക്ഷിയായത്.

ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ കാലിക്കട്ടിന്റെ മുന്നേറ്റമായിരുന്നു.എന്നാല്‍ തൊട്ടു പിന്നാലെ കൊച്ചിയും മികച്ച സ്മാഷുകള്‍ ഉതിര്‍ത്ത് കളം നിറഞ്ഞു. എന്നാല്‍ കളി മാറി മറിയുന്ന കാഴ്ച്ചയായിരുന്നു പിന്നീട് കണ്ടത്. കാര്‍ത്തിക്കിന്റെ തുടര്‍ച്ചയായ സെര്‍വുകളിലൂടെ കാലിക്കട്ട് കളി പിടിച്ചു. കൊച്ചി വരുത്തിയ ചില പിഴവുകളും കാലിക്കട്ടിന് അനുകൂലമായി. പിന്നിട്ട് കാലിക്കട്ടിന് ഒരിക്കല്‍ പോലും സമ്മര്‍ദം നല്‍കാന്‍ കൊച്ചിക്ക് സാധിച്ചില്ല. സ്‌കോര്‍ 11-07ല്‍ നില്‍ക്കവേ തങ്ങള്‍ക്ക് ലഭിച്ച സൂപ്പര്‍ പോയിന്റിലൂടെ കാലിക്കട്ട് സ്‌കോര്‍ 13-17ലേക്ക് ഉയര്‍ത്തി. കൊച്ചിയുടെ ഡേവിഡ് ലീയുടെ സ്മാഷിലെ പിഴവാണ് കാലിക്കട്ടിന് സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത്. പിന്നീട് ജെറോമിന്റെ രണ്ട് സ്മാഷുകളിലൂടെ ആദ്യ സെറ്റ് 15-11ന് കാലിക്കട്ട് ഹീറോസ്് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ കൊച്ചിയുടെ ഉക്രപാണ്ഡ്യന്റെ സര്‍വ് കളത്തിനു പുറത്തുപോയതോടെ കാലിക്കട്ടിന് അദ്യപോയിന്റ് ലഭിച്ചു. കൊച്ചി വരുത്തിയ പിഴവിലൂടെ രണ്ടാം പോയിന്‍ും കാര്‍ത്തികിന്റെ ബ്ലോക്കിലൂടെ മൂന്നാം പോയിന്റും കാലിക്കട്ട് കരസ്ഥമാക്കി. സ്‌കോര്‍ 05-00 ല്‍ നില്‍ക്കവേ ജെറോ വിനീത് വരുത്തിയ പിഴവിലൂടെ കൊച്ചി ആദ്യ പോയിന്റ് സ്വന്തമാക്കി. എന്നാല്‍ പിന്നീട് തകര്‍ത്തു കളിച്ച കാലിക്കട്ടിനെ ഒരു വിധത്തിലും മറികടക്കാന്‍ കൊച്ചിയുടെ താരങ്ങള്‍ക്ക് സാധിച്ചില്ല.

സ്‌കോര്‍ 07-13 ല്‍ നിക്കുമ്പോള്‍ കൊച്ചി സൂപ്പര്‍പോയിന്റ് കരസ്ഥമാക്കി സ്‌കോര്‍ 09-13ല്‍ എത്തിച്ചു. തൊട്ടുപിന്നാലെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി രണ്ടാം സെറ്റും കാലിക്കട്ട് കീശയിലാക്കി.മുന്നാം സെറ്റില്‍ കൊച്ചിയെ പൂജ്യത്തില്‍ നിര്‍ത്തി തുടര്‍ച്ചയായ നാലുപോയിന്റുകളാണ് കാലിക്കട്ട് കരസ്ഥമാക്കിയത്. വളരെ പിന്നിലായ കൊച്ചി ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ അവസാന ലാപ്പില്‍ സ്‌കോര്‍ 14-14 എന്ന നിലയിലായി. എന്നാല്‍ ഇലോണിയുടെ മികച്ച ഒരു സ്മാഷിലുടെ കാലിക്കട്ട് മൂന്നാം സെറ്റും വിജയവും തങ്ങളുടേതാക്കി. പിന്നീട് നടന്ന നാലും അഞ്ചും സെറ്റുകളില്‍ തിരിച്ചുവരാന്‍ കൊച്ചി ശകക്തമായി ശ്രമിച്ചുവെങ്കിലും കാലിക്കട്ടിന്റെ കളി മികവില്‍ എല്ലാം നിഷ്ഫലമാവുകയായിരുന്നു.

Next Story

RELATED STORIES

Share it