പ്രോ വോളി ബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ആദ്യ ജയം
അമേരിക്കന്‍ താരം ഡേവിഡ് ലീ മുന്നില്‍ നിന്നും നയിച്ച കൊച്ചിയുടെ പ്രതിരോധത്തിന് മുന്നില്‍ ടോമിസ്ലോവ് അടക്കമുള്ള മുംബൈ അറ്റാക്കര്‍മാര്‍ക്ക് അടിപതറി.കൊച്ചിക്കായി.ഡേവിഡ് ലീ,മനുജോസഫ് എന്നിവര്‍ കളിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.കൊച്ചിയുടെ നായനകന്‍ ഉക്രപാണ്ഡ്യനാണ് കളിയിലെ താരം.

കൊച്ചി: പ്രഥമ പ്രോ വോളി ബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ആദ്യ ജയം. ഉദ്ഘാടന മത്സരത്തില്‍ യു മുംബ വോളിയെ ഒന്നിനെതിരെ നാല സെറ്റുകള്‍ക്കാണ് കൊച്ചി തോല്‍പ്പിച്ചത്.സ്ാകോര്‍ -15-11, 15-13, 15-8, 15-10, 5-15). ആദ്യ നാലു സെറ്റുകള്‍ നേടി വൈറ്റ് വാഷ് വിജയത്തിന്റെ അരികില്‍ കൊച്ചി എത്തിയെങ്കിലും കൊച്ചിയെ ഞെട്ടിച്ചുകൊണ്ട് ശക്തമായ തിരിച്ചു വരിവിലൂടെ അവസാന സെറ്റ് മുംബൈ നേടി. ഈ സെറ്റില്‍ നാലു പോയിന്റു മാത്രമാണ് കൊച്ചിക്ക് നേടാനായത്. അമേരിക്കന്‍ താരം ഡേവിഡ് ലീ മുന്നില്‍ നിന്നും നയിച്ച കൊച്ചിയുടെ പ്രതിരോധത്തിന് മുന്നില്‍ ടോമിസ്ലോവ് അടക്കമുള്ള മുംബൈ അറ്റാക്കര്‍മാര്‍ക്ക് അടിപതറി. സെറ്റര്‍മാരായ ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യനും അന്‍കൂര്‍ സിങും ഒരുക്കിയ മികച്ച അവസരങ്ങള്‍ കൊച്ചിയുടെ അറ്റാക്കര്‍മാര്‍ പരമാവധി പ്രയോജനപ്പെടുത്തിയതോടെ കളിയുടെ ആധിപത്യം കൊച്ചിക്കായിരുന്നു.ഡേവിഡ് ലീ,മനുജോസഫ് എന്നിവര്‍ കളിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.കൊച്ചിയുടെ നായനകന്‍ ഉക്രപാണ്ഡ്യനാണ് കളിയിലെ താരം.
സഖ്ലൈന്‍ താരീഖിന്റെ സെര്‍വിലൂടെ യു മുംബയാണ് മത്സരത്തിലെയും ചാമ്പ്യന്‍ഷിപ്പിലെയും ആദ്യ പോയിന്റ് നേടിയത്. രണ്ടാം സെര്‍വ് ബ്രേക്ക് ചെയ്ത് കൊച്ചി ബ്ലൂ സ്പൈക്കേഴസും ആദ്യ പോയിന്റിലെത്തി. ആദ്യ അഞ്ചു പോയിന്റ് വരെ മുംബൈക്കായിരുന്നു ലീഡ്. ഗാലറിയിലെ ആര്‍പ്പുവിളിയുടെ കരുത്തില്‍ 5-5ന് പോയിന്റ് സമനിലയിലാക്കി സ്പൈക്കേഴ്സ് തൊട്ടടുത്ത സെര്‍വില്‍ ലീഡ് നേടി. പത്താം പോയിന്റില്‍ നില്‍ക്കെ മുംബ ആദ്യ സൂപ്പര്‍ പോയിന്റ് വിളിച്ച് രണ്ടു പോയിന്റുകള്‍ നേടി. 11ല്‍ നില്‍ക്കെ കൊച്ചിയും സൂപ്പര്‍ പോയിന്റ് സ്വന്തമാക്കി ലീഡുയര്‍ത്തി. ശക്തമായ സ്മാഷും കരുത്തുറ്റ എയ്സുമായി കളം നിറഞ്ഞ കൊച്ചി 31 മിനുറ്റില്‍ 15-11ന് ആദ്യ സെറ്റ് നേടി. ഇഞ്ചോടിഞ്ചായിരുന്നു രണ്ടാം സെറ്റെങ്കിലും മുംബൈയുടെ തുടര്‍ച്ചയായ പിഴവുകള്‍ മുതലെടുത്ത് 15-13ന് കൊച്ചി രണ്ടാം സെറ്റും നേടി. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ മുംബൈ തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചുവെങ്കിലും തകര്‍ത്തുകളിച്ച സ്പൈക്കേഴ്സ് 20 മിനുറ്റിനകം മൂന്നാം സെറ്റും തീര്‍ത്ത് ചാംപ്യന്‍ഷിപ്പിലെ ആദ്യ ജയം ഉറപ്പാക്കി. നാലം സെറ്റും കൊച്ചി നേടി. അഞ്ചാം സെറ്റും നേടിയാല്‍ നിര്‍ണായകമായ ഒരു പോയിന്റ് കൂടി കൊച്ചിക്ക് അധികം ലഭിക്കുമായിരുന്നുവെങ്കിലും അഞ്ചാം സെറ്റില്‍ മുംബൈ അപ്രീതീക്ഷിത തിരിച്ചു വരവ് നടത്തി കൊച്ചിയ പരാജയപ്പെടുത്തി.ലീഗിലെ രണ്ടാം മല്‍സരത്തില്‍ ഞായറാഴ്ച കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT