പ്രോ വോളിബോള്‍ ലീഗ്: ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഹീറോസ്
കാലിക്കറ്റിന്റെ വിജയം ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കാലിക്കറ്റ് ഹീറോസിന്റെ സി അജിത് ലാല്‍ കളിയിലെ താരം

കൊച്ചി: പ്രഥമ വോളീബോള്‍ ലീഗില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത്് കാലിക്കറ്റ് ഹീറോസിന് ആദ്യ വിജയം. ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ ഹീറോസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍-15-8, 15-8, 15-13, 15-11, 15-11. തുടരെ ആദ്യ രണ്ടു സെറ്റുകള്‍ കാലിക്കറ്റ് നേടിയെങ്കിലും മൂന്നാം സെറ്റില്‍ ചെന്നൈയ്ക്കായിരുന്നു വിജയം. എന്നാല്‍ നാലാം സെറ്റില്‍ വിജയം തുടരാന്‍ ചെന്നൈ പൊരുതിയെങ്കിലും നാലും അഞ്ചു സെറ്റ് സ്വന്തമാക്കി കാലിക്കറ്റ് ഹീറോസ് തങ്ങളുടെ അക്കൗണ്ടില്‍ ആദ്യം വിജയം എഴുതിച്ചേര്‍ത്തു കാലിക്കറ്റ് ഹീറോസിന്റെ സി അജിത് ലാലാണ് കളിയിലെ താരം. തകര്‍പ്പന്‍ തുടക്കമായിരുന്നു കാലിക്കറ്റിന്റേത് ആദ്യ സെറ്റില്‍ ലീഡ് നേടി തുടങ്ങിയ കാലിക്കറ്റ് ഹീറോസിനെ തുടക്കത്തില്‍ ഒരു തരത്തിലും പിടിച്ചു നിര്‍ത്തന്‍ ചെന്നൈക്കായില്ല. സ്മാഷുകളിലൂടെയും കരുത്തുറ്റ സര്‍വുകളിലൂടയും കളം നിറഞ്ഞ ഹീറോസ് 13ാം പോയിന്റിലെത്തുമ്പോള്‍ ചെന്നൈ സ്പാര്‍ട്ടന്‍സിന്റെ അക്കൗണ്ടില്‍ രണ്ടു പോയിന്റ് മാത്രമായിരുന്നു. പിന്നീട് ചെന്നൈ തുടര്‍ച്ചയായി ആറു പോയിന്റുകള്‍ നേടിയെങ്കിലും 29ാം മിനിറ്റില്‍ കാലിക്കറ്റ് 15-8ന് ആദ്യ സെറ്റ് സ്വന്തമാക്കി.
സമാനമായിരുന്നു രണ്ടാം സെറ്റും. എന്നാല്‍ ആദ്യ രണ്ടു സെറ്റുകളില്‍ നിന്നും വിഭിന്നമായി ചെന്നൈയുടെ തിരിച്ചുവരവിനാണ് മൂന്നാം സെറ്റ് സാക്ഷ്യം വഹിച്ചത്. ആദ്യമായി ലീഡെടുത്ത സ്പാര്‍ട്ടന്‍സ് തുടര്‍ച്ചയായി പോയിന്റുകള്‍ നേടി. കാലിക്കറ്റിന്റെ പിഴവുകള്‍ മുതലാക്കി ചെന്നൈ മൂന്നാം സെറ്റ് സ്വന്തമാക്കി. ഒരു സെറ്റ് നഷ്ടമായതോടെ അപകടം മണത്ത ഹീറോസ് നാലാം സെറ്റില്‍ ജാഗ്രതയോടെ കളിച്ചു. നാലാം സെറ്റ് പിടിക്കാന്‍ ചെന്നൈയും തന്ത്രങ്ങള്‍ ഒരുക്കിയതോടെ കളി ആവേശത്തിലായി.പിഴവുകള്‍ തിരുത്തി ലീഡോടെ തുടങ്ങിയ കാലിക്കറ്റ അനായാസം സെറ്റ് നേടുമെന്ന് തോന്നിച്ചെങ്കിലും ഉണര്‍ന്നു കളിച്ച ചെന്നൈ വിട്ടില്ല. തുടര്‍ച്ചയായി പോയിന്റുകള്‍ നേടി മല്‍സരം ആവേശത്തിലാക്കി. എന്നാല്‍ ഗാലറിയുടെ പിന്തുണ കുടിയായപ്പോള്‍ കാലിക്കറ്റ് മുന്നേറി ഒടുവില്‍ 15-11ന് സെറ്റും കളിയും കാലിക്കറ്റ് പിടിച്ചു. അവസാന സെറ്റും ആവേശകരമായിരുന്നു. തളരാതെ കളിച്ച ചെന്നൈ അതിവേഗം പോയിന്റുകള്‍ നേടി സെറ്റ് പിടിക്കുമെന്ന് തോന്നിച്ചുവെങ്കിലും കളിയിലേക്ക് തിരിച്ചു വന്ന കാലിക്കറ്റ് 15-11 ന് അഞ്ചാം സെറ്റും നേടി വിജയ തിളക്കം ഇരട്ടിയാക്കി.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT