Kerala

പ്രോ വോളിബോള്‍ ലീഗ്: അഞ്ചും നേടി കാലിക്കറ്റ് ഹീറോസ് ആയി

കൊച്ചിയിലെ അവസാന ലീഗ് മല്‍സരത്തില്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക്് അഹമ്മദാബാദിനെ ് തകര്‍ത്തുകൊണ്ടാണ്് കാലിക്കട്ട് ഹീറോസ്് തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം വിജയവവും സ്വന്തമാക്കിയത്.സ്‌കോര്‍: 15-14, 11-15, 15-11, 15-9, 15-8. പ്രാഥമിക റൗണ്ടില്‍ അഞ്ചു മല്‍സരങ്ങളും പൂര്‍ത്തിയാക്കിയ കാലിക്കറ്റ് അഞ്ചിലും ജയിച്ചാണ് പ്ലേ ഓഫിലേക്ക്് കടന്നത്.

പ്രോ വോളിബോള്‍ ലീഗ്:  അഞ്ചും നേടി കാലിക്കറ്റ് ഹീറോസ് ആയി
X

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിന്റെ വിജയകുതിപ്പ് തടയാന്‍ അഹമ്മദാബാദ് ഡിഫന്റേ്സിനുമായില്ല. കൊച്ചിയിലെ അവസാന ലീഗ് മല്‍സരത്തില്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക്് അഹമ്മദാബാദിനെ ് തകര്‍ത്തുകൊണ്ടാണ്് കാലിക്കട്ട് ഹീറോസ്് തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാം വിജയവവും സ്വന്തമാക്കിയത്.സ്‌കോര്‍: 15-14, 11-15, 15-11, 15-9, 15-8. പ്രാഥമിക റൗണ്ടില്‍ അഞ്ചു മല്‍സരങ്ങളും പൂര്‍ത്തിയാക്കിയ കാലിക്കറ്റ് അഞ്ചിലും ജയിച്ചാണ് പ്ലേ ഓഫിലേക്ക്് കടന്നത്. അഹമ്മദാബാദുമായി നടന്ന ഇഞ്ചോടിഞ്ച്് പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റില്‍ അഹമ്മദാബാദിന്റെ ശക്തമായ തിരിച്ചു വരവിനായിരുന്നു കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.കളിമികവില്‍ രണ്ടാം സെറ്റ് അഹമ്മദാബാദ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ കാലിക്കട്ടിന്റെ ഊഴാമായിരുന്നു. മികച്ച സര്‍വുകളും ബ്ലോക്കുകളുമായി താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ മൂന്നാം സെറ്റ് അഹമ്മദാബാദ് കാലിക്കട്ടിന് അടിയറവ് വെച്ചു.

അവസാന രണ്ടു സെറ്റുകളിലും കാലിക്കട്ടിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ അഹമ്മദാബാദിന്റെ താരങ്ങള്‍ക്ക് കഴിയാതെ വന്നതോടെ തങ്ങളുടെ അഞ്ചാം വിജയം കാലിക്കട്ട് എഴുതി ചേര്‍ത്തു.. ജെറോം വിനീത്, പോള്‍ ലോട്ട്മാന്‍, അജിത്ലാല്‍ എന്നിവര്‍ കാലിക്കട്ടിന്റെ ഹീറോകളായി.43 പോയിന്റുകളാണ് മൂവരും ചേര്‍ന്ന് നേടിയത് അഞ്ചു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുകള്‍ നേടിയ കാലിക്കട്ടിനൊപ്പം എട്ടു പോയിന്റുകള്‍ നേടിയ കൊച്ചി ബ്ലൂ സ്്പൈക്കേഴ്സും പ്ലേഓഫിന് യോഗ്യത നേടി. രണ്ടു മല്‍സരങ്ങള്‍ വീതം അവശേഷിക്കുന്ന അഹമ്മദാബാദ്, ചെന്നൈ, യു മുംബ ടീമുകള്‍ക്കൊപ്പം നാലു പോയിന്റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നുണ്ട്. 16 മുതല്‍ 18 വരെ ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അവശേഷിക്കുന്ന മല്‍സരങ്ങളെല്ലാം. 18നും 19നും സെമിഫൈനല്‍ നടക്കും. 22 നാണ്് ഫൈനല്‍.

Next Story

RELATED STORIES

Share it