Kerala

സ്വകാര്യ ബസ്സുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയത് വിദഗദ സമിതിയുടെ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോയെന്ന് ഹൈക്കോടതി

വിഷയത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച്ച വിശദീകരണം നല്‍കണം. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതു ജനഭിപ്രായം കേട്ടിരുന്നോ എന്നും, ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചോയെന്നും ഇവരെ ഹിയറിംഗ് നടത്തിയോ എന്നും, കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സ്വകാര്യ ബസ്സുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയത് വിദഗദ സമിതിയുടെ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോയെന്ന് ഹൈക്കോടതി
X

കൊച്ചി. സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയത് വിദഗദ സമിതിയുടെ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ യെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച്ച വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടി പി ഡി മാത്യു, അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയാലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും, വിദഗ്ദ സമിതിയുടെ പഠന റിപോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു. നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല. മറിച്ച് ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതു ജനാഭിപ്രായം കേട്ടിരുന്നോയെന്നും, ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചോയെന്നും ഇവരുടെ ഹിയറിംഗ് നടത്തിയോ എന്നും, കോടതി സര്‍ക്കാരിനോട് ചോദിച്ചു.തുടര്‍ന്ന് ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി

Next Story

RELATED STORIES

Share it