Kerala

ജൈവ ചെമ്മീന്‍ കൃഷിയില്‍ കേരള ഫിഷറീസ് സമുദ്ര സര്‍വ്വകലാശാലയും സ്വിറ്റ്സര്‍ലാന്റും കൈകോര്‍ക്കുന്നു

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോല്‍പാദക -വിപണന ശ്യംഖലയായ കൂപ്പിന് 2213 വില്‍പ്പന ശാലകളും 60 ശതമാനത്തിലധികം വിപണി പങ്കാളിത്വവുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച സംയുക്ത ധാരണാപത്രം കൂപ്പും ഇന്ത്യന്‍ സീ ഫുഡ് അസോസിയേഷനുമായി കുഫോസ് ഒപ്പു വെയ്ക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ പറഞ്ഞു.

ജൈവ ചെമ്മീന്‍ കൃഷിയില്‍ കേരള ഫിഷറീസ് സമുദ്ര സര്‍വ്വകലാശാലയും  സ്വിറ്റ്സര്‍ലാന്റും  കൈകോര്‍ക്കുന്നു
X

കൊച്ചി: യൂറോപ്പിലേക്ക് കയറ്റുമതി ലക്ഷ്യമിട്ട് ജൈവരീതിയില്‍ കേരളത്തില്‍ വന്‍തോതില്‍ കാര ചെമ്മീന്‍ കൃഷി ചെയ്യാന്‍ കൂപ്പും , കേരള ഫിഷറീസ് സമുദ്ര സര്‍വ്വകലാശാലയും (കുഫോസ്) ഇന്ത്യന്‍ സീ ഫുഡ് എക്സ്പോര്‍ട്ട് അസോസിയേഷനും തമ്മില്‍ ധാരണായായി. സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോല്‍പാദക -വിപണന ശ്യംഖലയായ കൂപ്പിന് 2213 വില്‍പ്പന ശാലകളും 60 ശതമാനത്തിലധികം വിപണി പങ്കാളിത്വവുമുണ്ട്.

കുഫോസില്‍ വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ കൂപ്പ് സിഇഒ ഫിലിപ്പ് വ്യസ്, ഫുഡ് ഡിവിഷന്‍ മാനേജര്‍ തോമസ് സോമര്‍, കണ്‍ട്രി മാനേജര്‍ ദീപ നുവാര്‍,ഇന്ത്യന്‍ സീ ഫുഡ് അസോസിയേഷന്‍ റീജ്യണല്‍ പ്രസിഡന്റ് അലക്സ് നൈനാന്‍, കുഫോസ് രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ജോബി ജോര്‍ജ് പി , ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് കയറ്റുമതി ലക്ഷ്യമിട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജൈവ ചെമ്മീന്‍ കൃഷിക്കായി കൈകോര്‍ക്കാന്‍ മൂന്ന് സ്ഥാപനങ്ങളും ധാരണയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച സംയുക്ത ധാരണാപത്രം കൂപ്പും ഇന്ത്യന്‍ സീ ഫുഡ് അസോസിയേഷനുമായി കുഫോസ് ഒപ്പു വെയ്ക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ പറഞ്ഞു.

ധാരണയനുസരിച്ച് കുഫോസിന്റെ മേല്‍നോട്ടത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ജൈവ മാര്‍ഗ്ഗത്തില്‍ ഉല്‍പ്പാദിക്കുന്ന കാരചെമ്മീന്‍ മുഴുവനും കൂപ്പ് ഉയര്‍ന്ന വില നല്‍കി വാങ്ങും. ഇന്ത്യന്‍ സീ ഫുഡ് എക്സ്പോര്‍ട്ട് അസോസിയേഷന്‍ തിരഞ്ഞെടുക്കുന്ന മല്‍സ്യകര്‍ഷകരാണ് കയറ്റുമതി ചെയ്യാനുള്ള കാര ചെമ്മീന്‍ ജൈവ മാര്‍ഗ്ഗത്തില്‍ കൃഷി ചെയ്യുക. ഇവര്‍ക്ക് രോഗാണുവിമുക്തമായ ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉല്‍്പാദിപ്പിക്കാനുള്ള പരിശീലനം കുഫോസ് നല്‍കും. ഒപ്പം നൂറ് ശതമാനം ജൈവമാര്‍ഗ്ഗത്തില്‍ കൃഷി നടത്താനുള്ള പരിശീലനവും മല്‍സ്യം വളര്‍ത്താനുള്ള കുളം സജ്ജീകരിക്കാനുള്ള സാങ്കേതികവിദ്യയും നല്‍കും. ഇതിന്റെ മുന്നോടിയായി കൂപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കുന്ന മോഡല്‍ ജൈവ കാര ചെമ്മീന്‍ കൃഷി ഫാം കുഫോസ് കാമ്പസില്‍ താമസിയാതെ പ്രവര്‍ത്തനക്ഷമമാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ പറഞ്ഞു. . ഇന്ത്യന്‍ സീ ഫുഡ് അസോസിയേന്റെ അഫിലിയേഷനോടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണ ഫാക്ടറികളില്‍ സംസ്‌കരിച്ച ശേഷമാണ് ജൈവ ചെമ്മീനുകള്‍ കൂപ്പിന്റെ വിപണന കേന്ദ്രങ്ങളിലേക്ക് കയറ്റുമതി ചെയ്യുക .

Next Story

RELATED STORIES

Share it