Kerala

ഷെഫീഖ് അല്‍ഖാസിമി പ്രതിയായ പോക്‌സോ കേസ്: ഇരയെ വിട്ടുകിട്ടണമെന്ന് പെണ്‍കുട്ടിയുടെ മാതാവ്; മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിയെ കാണാന്‍ അമ്മയക്കും അടുത്ത ബന്ധുക്കള്‍ക്കും കോടതി അനുമതി നല്‍കി. വൈകുന്നേരം അഞ്ചുമുതല്‍ ആറു വരെയാണ് അനുമതി.

ഷെഫീഖ് അല്‍ഖാസിമി പ്രതിയായ പോക്‌സോ കേസ്: ഇരയെ വിട്ടുകിട്ടണമെന്ന് പെണ്‍കുട്ടിയുടെ മാതാവ്; മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം
X

കൊച്ചി: ഷെഫീഖ് അല്‍ഖാസിമി പ്രതിയായ പോക്‌സോ കേസിലെ ഇരയെ വിട്ടുകിട്ടണമെന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യത്തിനുമേല്‍ മൂന്നു ദീവസത്തിനു മേല്‍ തീരുമാനമെടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. മകളെ വിട്ടു കിട്ടണമെന്നാവാശ്യപ്പെട്ട് മാതാവ്‌ നല്‍കിയ അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ജസ്റ്റിസുമാരായ സി കെ അബ്ദുര്‍റഹീം കെ വി അനില്‍കുമാര്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയത്. കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹരജിക്കാരി തെളിയിക്കണമെന്ന് കോടതി പറഞ്ഞു. അതേസമയം പെണ്‍കുട്ടിയെ കാണാന്‍ മാതാവിനും അടുത്ത ബന്ധുക്കള്‍ക്കും കോടതി അനുമതി നല്‍കി. വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെയാണ് അനുമതി. കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാനും കോടതി നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it