Kerala

ഈരാറ്റുപേട്ടയിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ കേസെടുത്ത് പോലിസ്

ഈരാറ്റുപേട്ടയിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ കേസെടുത്ത് പോലിസ്
X

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ പോലിസ് കേസെടുത്തു. പുത്തന്‍പ്പള്ളി ഇമാം, നഗരസഭ വൈസ് ചെയര്‍മാന്‍, എസ്ഡിപിഐ നേതാവ് അയൂബ് ഖാന്‍ ഖാസി, സുബൈര്‍ മൗലവി എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചെന്ന് പോലിസ് ആരോപണം ഈരാറ്റുപേട്ടയില്‍ തീവ്രവാദമെന്ന എസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന സ്ഥലമെന്ന എസ്പിയുടെ റിപ്പോര്‍ട്ട് ഏറെ വിവാദമായിരുന്നു.

ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്പി നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയുമാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു കോട്ടയം എസ്പിയുടെ നിലപാട്.




Next Story

RELATED STORIES

Share it