Kerala

ആര്‍എസ്എസ് പരാതിയിൽ ശ്രീജ നെയ്യാറ്റിൻകരക്കെതിരേ പോലിസ് അന്വേഷണം

കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കാം എന്നാണ് പോലിസ് ശ്രീജയെ അറിയിച്ചത്. ശ്രീജക്കെതിരേ കേസെടുത്തിട്ടില്ലെന്നാണ് നെയ്യാറ്റിൻകര ഡിവൈഎസ്പി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നത്.

ആര്‍എസ്എസ് പരാതിയിൽ ശ്രീജ നെയ്യാറ്റിൻകരക്കെതിരേ പോലിസ് അന്വേഷണം
X

തിരുവനന്തപുരം: ആര്‍എസ്എസ് നല്‍കിമ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരക്കെതിരേ പോലിസ് അന്വേഷണം.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് പോലിസ് നീക്കം. ആർഎസ്എസ് കാര്യാലയമാണ് നേരത്തെ ശ്രീജക്കെതിരേ പരാതി നൽകിയത്.

ശ്രീജയെ ഇന്ന് പോലിസ് വിളിക്കുകയും അവർക്ക് ലഭിച്ച പരാതിയിയുടെ അടിസ്ഥാനത്തിലാണ് വിളിച്ചതെന്നും ഫോൺ ചെയ്ത പോലിസുദ്യോഗസ്ഥൻ അറിയിച്ചു. പോസ്റ്റിന്റെ രണ്ടു വരി വായിച്ചു കേൾപ്പിച്ചു കൊണ്ട് ഇത് നിങ്ങൾ എഴുതിയതാണോയെന്ന് ഉദ്യോഗസ്ഥന്‍ ശ്രീജയോട് ചോദിച്ചു. ആ വരികൾ എഴുതിയിരിക്കുന്നത് ഞാൻ തന്നെയാണെന്നും അത് എന്റെ ഉറച്ച അഭിപ്രായമാണെന്നും ശ്രീജ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കാം എന്നാണ് പോലിസ് ശ്രീജയെ അറിയിച്ചത്. ശ്രീജക്കെതിരേ കേസെടുത്തിട്ടില്ലെന്നാണ് നെയ്യാറ്റിൻകര ഡിവൈഎസ്പി നേരത്തെ തേജസ് ന്യൂസിനോട് പറഞ്ഞത്. ആര്‍എസ്എസ് പരാതിയില്‍ പോലിസ് ജയിലിലടച്ച ഉസ്മാന്‍ ഹമീദിന് ഐക്യദാര്‍ഡ്യമറിയിച്ച് ശ്രീജ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് പഴയ പരാതിയില്‍ പോലിസിന്‍റെ പുതിയ നീക്കം.

Next Story

RELATED STORIES

Share it