- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷണം പോയ ഹെല്‍മറ്റ് ഒഎല്‍എക്സിൽ വിൽപ്പനയ്ക്ക്
വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോണ്‍ നമ്പരുകള്‍ പിന്തുടര്‍ന്നാണ് പോലിസ് ഹെല്‍മറ്റ് കണ്ടെത്തിയത്.

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരന്‍റെ ഇരുചക്രവാഹനത്തില്‍ നിന്ന് കാണാതായ ഹെല്‍മറ്റ് ഒഎല്‍എക്സ് സൈറ്റില്‍ വില്‍ക്കാന്‍ വച്ചിരുന്നത് ഒറ്റരാത്രികൊണ്ട് പോലിസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നല്‍കി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ ടെക്നോപാര്‍ക്ക് ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ ജെറിന്‍ ആല്‍ബര്‍ട്ട് സ്റ്റേഡിയത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനത്തില്‍ തന്നെ ഹെല്‍മറ്റ് വെച്ചിട്ട് പരിപാടിക്ക് പോയി. രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോള്‍ ഹെല്‍മറ്റ് ഇല്ല. പരിസരത്തൊക്കെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മോഷണം പോയതായിരിക്കുമെന്നു കരുതി തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി. വിലകൂടിയ ഹെല്‍മറ്റ് നഷ്ടപ്പെട്ടതില്‍ നിരാശനായ ജെറിന്‍ രണ്ട് ദിവസത്തിനുശേഷം പ്രമുഖ ഓണ്‍ലൈന്‍ വില്‍പന വെബ്സൈറ്റായ ഒഎല്‍എക്സ് സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് 3000 രൂപ വിലയിട്ട് വില്‍പനയ്ക്ക് വച്ചിരിക്കുന്ന സ്വന്തം ഹെല്‍മറ്റ്. വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങളുള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രി തന്നെ ജെറിന്‍ കഴക്കൂട്ടം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അടുത്ത ദിവസം രാവിലെ 10.30 നു സ്റ്റേഷനില്‍ നിന്ന് വിളിയെത്തി. സ്റ്റേഷനിലെത്തി ഹെല്‍മറ്റ് പരിശോധിക്കാന്‍ പറഞ്ഞായിരുന്നു ആ ഫോണ്‍കോള്‍. ഇത്ര എളുപ്പത്തില്‍ ഹെല്‍മറ്റ് തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന ജെറിന്‍ അവിശ്വസനീയതയോടെ സ്റ്റേഷനിലെത്തി പരിശോധിച്ച് തന്‍റേത് തന്നെയെന്ന് ബോധ്യപ്പെട്ട് ഹെല്‍മറ്റ് കൈപ്പറ്റി. ഹെല്‍മറ്റിലുണ്ടായിരുന്ന ഉരവിന്‍റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാന്‍ ജെറിന് തുണയായത്. കേരള പോലിസിന്‍റെ തക്കസമയത്തുളള പ്രവര്‍ത്തന മികവാണ് തനിക്ക് നഷ്ടമായ സാധനം ഇത്രവേഗം തിരികെ ലഭിക്കാന്‍ കാരണമായതെന്ന് ജെറിന്‍ പിന്നീട് ഫെയ്സ് ബുക്കില്‍ കുറിച്ചു. സ്റ്റേറ്റ് പോലിസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു.
രാത്രി വൈകി ലഭിച്ച പരാതിയായിട്ടും ഒട്ടും താമസിക്കാതെ കൃത്യമായ അന്വേഷണം നടത്തിയതിനാലാണ് രണ്ട് ദിവസത്തിനുളളില്‍ മൂന്ന് കൈമറിഞ്ഞ ഹെല്‍മറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാന്‍ പോലിസിനായത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോണ്‍ നമ്പരുകള്‍ പിന്തുടര്‍ന്നാണ് പോലിസ് ഹെല്‍മറ്റ് കണ്ടെത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















