Kerala

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും റെയ്ഡ്; ആറ് ഫോണുകള്‍ പിടിച്ചെടുത്തു

വ്യാഴാഴ്ച രാത്രി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലില്‍ പരിശോധന നടത്തിയത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും റെയ്ഡ്; ആറ് ഫോണുകള്‍ പിടിച്ചെടുത്തു
X

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഒരെണ്ണം ഡി ബ്ലോക്കില്‍നിന്നും അഞ്ചെണ്ണം ബി ബ്ലോക്കില്‍നിന്നുമാണ് കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലില്‍ പരിശോധന നടത്തിയത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

നടുവേദനയെന്ന കാരണത്തില്‍ ജയില്‍ ആശുപത്രിക്കുള്ളില്‍ കിടന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി സിജിത്തില്‍നിന്നാണ് പാന്‍പരാഗും ഹാന്‍സും പിടികൂടിയത്. മറ്റൊരു പ്രതി ഷാഫി പരിശോധന സംഘത്തെ കണ്ടപ്പോള്‍ കൈയിലുണ്ടായിരുന്നു ലഹരിവസ്തുക്കള്‍ കക്കൂസിലിട്ടു. യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലും റിമാന്‍ഡില്‍ കഴിയുന്നയ നസീമിനെ പാര്‍പ്പിച്ചിരിക്കുന്ന സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. നസീമിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നസീമുള്‍പ്പടെ ഏഴ് തടവുകാരില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

പ്രതികള്‍ കഞ്ചാവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ബ്ലോക്കുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ജയിലിനു പുറത്തുപോയിട്ട് തിരിച്ചെത്തുന്ന തടവുകാരുടെ ശരീരപരിശോധനയ്ക്ക് ഐആര്‍ ബറ്റാലിയനിലെ പോലിസുകാരെയാണ് നിയോഗിച്ചിരുന്നത്. തിരഞ്ഞെടുപ്പായപ്പോള്‍ പ്രത്യേക സേനാ വിഭാഗത്തെ പിന്‍വലിച്ച എസ്എപി ക്യാംപിലെ പോലിസുകാരെ നിയോഗിച്ചു. ശരീരപരിശോധനയില്‍ ഇളവ് വന്നതോടെയാണ് വീണ്ടും ജയിലിലേക്ക് പ്രതികള്‍ കഞ്ചാവ് കടത്ത് തുടങ്ങിയത്. അതേസമയം, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ കോടതി വളപ്പില്‍വച്ച് സുഹൃത്തുക്കളാണ് കഞ്ചാവ് നല്‍കിയതെന്നാണ് നസിം ജയില്‍ സൂപ്രണ്ടിന് മൊഴി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it