എറണാകുളത്ത് പോലീസിനെ ആക്രമിച്ച സംഘത്തിലെ മൂന്നു പ്രതികള്‍ അറസ്റ്റില്‍

എറണാകുളം കെഎസ്ആര്‍ടിസി ബസ്് സ്റ്റാന്റിന്റു സമീപം പരസ്യമായി ഇരുന്നു മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കളെ അറസ്റ്റു ചെയ്യാനെത്തിയപ്പോഴാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. എറണാകുളം സെന്‍ട്രല്‍ എ എസ് ഐ ജോര്‍ജ്, സി പി ഒ എന്നിവര്‍ക്കു നേരെയാണ് ആക്രണമുണ്ടായത്. ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നു.

എറണാകുളത്ത് പോലീസിനെ ആക്രമിച്ച സംഘത്തിലെ മൂന്നു പ്രതികള്‍  അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് പോലീസിനെ ആക്രമിച്ച സംഘത്തിലെ മൂന്നു പ്രതികള്‍ അറസ്റ്റില്‍.കുഞ്ചാട്ടുകര സ്വദേശി അമല്‍,പുക്കാട്ടുപടി സ്വദേശി സുജിത്,അനീഷ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ എസ് ഐ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.എറണാകുളം കെഎസ്ആര്‍ടിസി ബസ്് സ്റ്റാന്റിന്റു സമീപം പരസ്യമായി ഇരുന്നു മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കളെ അറസ്റ്റു ചെയ്യാനെത്തിയപ്പോഴാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പട്രോളിംഗ് നടത്തിയിരുന്ന എറണാകുളം സെന്‍ട്രല്‍ എ എസ് ഐ ജോര്‍ജ്, സി പി ഒ എന്നിവര്‍ക്കു നേരെയാണ് ആക്രണമുണ്ടായത്. ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നു.പരസ്യമായി മദ്യപിച്ച സംഘത്തിലെ രണ്ടു പേരെ പോലീസ് ബലമായി ജീപ്പില്‍ കയറ്റിയ സമയത്ത് ഒപ്പമുണ്ടായിരുന്ന സംഘത്തിലെ മറ്റുള്ളവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അക്രമം നടത്തിയ സംഘത്തിലെ മൂന്നു പേരെ പോലീസ് പിടികൂടിയെങ്കിലും രണ്ടു പേര്‍ ഓടി രക്ഷപെട്ടു.ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Tomy Mathew

Tomy Mathew

Our Contributor help bring you the latest article around you


RELATED STORIES

Share it
Top