Kerala

കോഴിക്കോട് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റിന് ഉള്‍പ്പെടെ പരിക്ക്

പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്നതോടെ പോലിസ് ലാത്തിവീശുകയായിരുന്നു.

കോഴിക്കോട് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റിന് ഉള്‍പ്പെടെ പരിക്ക്
X

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ കെഎസ്‌യു കോഴിക്കോട്ട് ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അഭിജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഡിഡിഇ ഓഫിസിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്നതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ കോഴിക്കോട്ട് കനത്ത ഗതാഗതക്കുരുക്കും ഉണ്ടായി. വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it