കുടിയേറ്റ തൊഴിലാളികൾ മടങ്ങിയതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായം പ്രതിസന്ധിയിലായി
നാല്‍പ്പതിനായിരത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളിലായി പണിയെടുത്തിരുന്നു.
![കുടിയേറ്റ തൊഴിലാളികൾ മടങ്ങിയതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായം പ്രതിസന്ധിയിലായി കുടിയേറ്റ തൊഴിലാളികൾ മടങ്ങിയതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായം പ്രതിസന്ധിയിലായി](https://www.thejasnews.com/h-upload/2020/05/10/107463-10ki-plywood.jpg)
പെരുമ്പാവൂർ: കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായം പ്രതിസന്ധിയിലായി. പല യൂനിറ്റുകളിലും നിര്‍മാണം പകുതിയായി കുറക്കേണ്ടി വന്നിരിക്കുന്ന സാഹചര്യമാണെന്ന് വ്യവസായികൾ പറയുന്നു. പലയിടത്തും ഒരു ഷിഫ്റ്റ് മാത്രമാക്കി ചുരുക്കിയാണ് നിർമാണം നടക്കുന്നത്.
കേരളത്തില്‍ ഏറ്റവുമധികം പ്ലൈവുഡ് നിര്‍മാണ ഫാക്ടറികളുള്ളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂർ, ആലുവ മേഖലകളിലാണ് ഇവയിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂർ ചൂരക്കോടുളള പ്ലൈവുഡ് നിര്‍മാണ ഫാക്ടറിയിൽ നേരത്തെ 80 ജീവനക്കാരുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ശേഷിക്കുന്നത് 50 പേര്‍ മാത്രം. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി ഒരു ഷിഫ്റ്റ് മാത്രമാക്കി ചുരുക്കി. പ്ലൈവുഡ് നിര്‍മാണം പകുതിയായി. കൊവിഡ് ഭീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് പ്രതിസന്ധിയായത്.
എറണാകുളം ജില്ലയില്‍ മാത്രം 375 പ്ലൈവുഡ് ഫാക്ടറികളാണ് ഉണ്ടായിരുന്നത്. നാല്‍പ്പതിനായിരത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളിലായി പണിയെടുത്തിരുന്നു. ഇതില്‍ 6000ല്‍ അധികം പേര്‍ മടങ്ങിപ്പോയി. സാഹചര്യങ്ങള്‍ അനുകൂലമായാൽ കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാണ് പ്ലൈവുഡ് വ്യവസായികളുടെ ആവശ്യം.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT