Kerala

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷാ സമര്‍പ്പണം ഇന്നുമുതല്‍

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷാ സമര്‍പ്പണം ഇന്നുമുതല്‍
X

തിരുവനന്തപുരം: പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്ന് വൈകുന്നേരം നാലു മുതല്‍ ആരംഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ പ്രവേശനത്തിനായുള്ള വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലും അധ്യാപകരെയും അനധ്യാപകരെയും ഉള്‍പ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌കുകള്‍ ഇന്നു പ്രവര്‍ത്തനം തുടങ്ങും.

സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് താമസ സ്ഥലത്തിനു സമീപമുള്ള ഹൈസ്‌കൂള്‍ അല്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കിന്റെ സഹായത്തോടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഈ മാസം 20 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. തുടര്‍ന്ന് 24ന് ട്രയല്‍ അലോട്ട്‌മെന്റ് നടത്തും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന്. ജൂണ്‍ 17ന് അവസാന അലോട്ട്‌മെന്റ് നടത്തി 18 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.



Next Story

RELATED STORIES

Share it