Kerala

പിറവം പള്ളി തര്‍ക്കം: കേസില്‍ നിന്നു രണ്ടാമത്തെ ബെഞ്ചും പിന്‍മാറി

യാക്കോബായ വിഭാഗത്തിനു വേണ്ടി നേരത്തേ ഹാജരായതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചിതബരേഷ് പിന്മാറ്റം.

പിറവം പള്ളി തര്‍ക്കം: കേസില്‍ നിന്നു രണ്ടാമത്തെ ബെഞ്ചും പിന്‍മാറി
X

കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്‍മാറി. യാക്കോബായ വിഭാഗത്തിനു വേണ്ടി നേരത്തേ ഹാജരായതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചിതബരേഷ് പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. നേരത്തേ, ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും കേസില്‍ നിന്ന് പിന്മാറിയിരുന്നു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വക്കീലായിരിക്കെ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ യാക്കോബായ സഭയ്ക്കായി ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് അഞ്ച് വിശ്വാസികള്‍ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലായിരുന്നു പിന്മാറ്റം. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. എന്നാല്‍ യാക്കോബായ സഭയ്ക്ക് ഹര്‍ജിക്കാരനെ അറിയില്ലെന്ന് സഭാ നേതൃത്വം പ്രതികരിച്ചു. പള്ളി തര്‍ക്ക കേസില്‍ കക്ഷി ചേരാനെത്തിയ കാട്ടാച്ചിറയിലെ യാക്കോബായ സഭ വിശ്വാസിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്.

നേരത്തേ പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ ആയിരക്കണക്കിന് പോലിസിനെ വിന്യസിക്കുന്നസര്‍ക്കാര്‍ പിറവത്ത് 200 വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കാന്‍ പറയുന്ന ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാവുന്നില്ലെന്നായിരുന്നു വിമര്‍ശനം. പിറവം വിഷയം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ച നടത്തുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് ചര്‍ച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.

ഏപ്രില്‍ 19നാണ് പിറവം പള്ളിയിലെ യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള സര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി. വിധി നടപ്പാക്കുന്നതിനെ എതിര്‍വിഭാഗം തടസ്സപ്പെടുത്തുകയാണ്.

Next Story

RELATED STORIES

Share it