Kerala

പിണറായി സർക്കാർ പരസ്യത്തിന്​ ചെലവഴിച്ചത് 153കോടി

കെഎസ്ആർടിസിയിൽ പരസ്യം നൽകുന്നതിന് മുൻകൂറായി 60.5 ലക്ഷം നൽകിയതായി രേഖയിൽ പറയുന്നു.

പിണറായി സർക്കാർ പരസ്യത്തിന്​ ചെലവഴിച്ചത് 153കോടി
X

പെരുമ്പാവൂർ: പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരമേറ്റെടുത്തശേഷം 2020 ഡിസംബർ വരെ സർക്കാർ പരസ്യങ്ങൾക്ക് ചെലവഴിച്ചത് 153.5കോടി. ടെൻഡർ, ഡിസ്പ്ലേ തുടങ്ങിയ പരസ്യങ്ങൾക്ക് 132 കോടിയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 21.5 കോടിയും ചെലവഴിച്ചതായാണ് പൊതുപ്രവർത്തകനായ കണ്ടത്തിൽ തോമസ് കെ ജോർജിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

'ഇനിയും മുന്നോട്ട്' എന്ന ക്യാപ്ഷനിലെ കാംപയിനിൽ കെഎസ്ആർടിസി പരസ്യം, ഹോർഡിങുകൾ, താൽക്കാലിക ബോർഡുകൾ തുടങ്ങിയ ഔട്ട്ഡോർ പരസ്യങ്ങൾക്ക് നൽകിയ തുക അവയുടെ ബിൽ തുക നൽകി കഴിഞ്ഞാൽ മാത്രമേ അറിയാൻ കഴിയൂ എന്നും മറുപടിയിൽ പറയുന്നു. കെഎസ്ആർടിസിയിൽ പരസ്യം നൽകുന്നതിന് മുൻകൂറായി 60.5 ലക്ഷം നൽകിയതായി രേഖയിൽ പറയുന്നു.

Next Story

RELATED STORIES

Share it