Kerala

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില ഉയരുന്നു

ബിജെപി അധികാരത്തിലെത്തുമ്പോൾ പെട്രോൾ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില ഉയർന്നു. രണ്ടുമാസത്തിനിടെ ഒരു ലിറ്റർ പെട്രോളിന‌് നാല് രൂപയും ഡീസലിന‌് 5.60 രൂപയും കൂടി. നിരന്തരം ഇന്ധന വില വർധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയിലും വർധനവിന് കാരണമായിട്ടുണ്ട്. ഓട്ടോ, ടാക്സി, ബസ് തുടങ്ങിയ സർവീസുകളേയും ഇതു ബാധിക്കും. ബിജെപി അധികാരത്തിലെത്തുമ്പോൾ പെട്രോൾ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു.

ഞായറാഴ‌്ച മലപ്പുറത്ത‌് 74.80 രൂപയായിരുന്നു പെട്രോളിന്റെ വില. വില. ഡീസലിന‌് 71.76 രൂപയും. തിരുവനന്തപുരത്ത‌് 75.69 രൂപയായി പെട്രോൾ വില. ഡീസലിന‌് 72.58 രൂപയായി. നേരിയ വിലക്കുറവിന് ശേഷം ജനുവരി ഒമ്പത് മുതലാണ‌് ഇന്ധനവില വർധിച്ചത്. ഈ സമയത്ത് മലപ്പുറത്ത‌് 70.77 രൂപയായിരുന്നു പെട്രോൾ വില. ഫെബ്രുവരി ഒന്‍പതിന‌് 72.65 രൂപയായി. ഒരുമാസത്തിനു ശേഷം വില 74.80 ലെത്തി. ഡീസലിന‌് ജനുവരി ഒന്‍പതിന‌് 66.17 രൂപയായിരുന്നു. ഫെബ്രുവരി ഒന്‍പതിന‌് 69.71 രൂപയായി.

Next Story

RELATED STORIES

Share it