ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂട്ടി
BY NSH1 Oct 2021 1:08 AM GMT

X
NSH1 Oct 2021 1:08 AM GMT
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസും വര്‍ധിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.07 രൂപയും ഡീസലിന് 95.08 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 97.12 രൂപയുമാണ്.
കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവുണ്ടായതാണ് ഇന്ധനവില വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ച് തുടങ്ങിയത്. ഡീസല്‍ വില കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടര്‍ച്ചയായി വര്‍ധിപ്പിച്ചിരുന്നു.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT