Kerala

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് (20) ആണ് മരിച്ചത്.

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

പെരിന്തല്‍മണ്ണ: ദേശീയപാത താഴെക്കോട് കാപ്പുമുഖത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് (20) ആണ് മരിച്ചത്. മാതാവ് സുബൈദ.

സഹോദരങ്ങള്‍: ഇര്‍ഷാദ്, റസീന. ഖബറടക്കം പാറമ്മല്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടത്തി. മരണപ്പെട്ട മുഹമ്മദ് മുര്‍ഷിദ് പ്ലംബറാണ്. ഒപ്പമുണ്ടായിരുന്ന നാട്ടുകല്‍ തൊടുകാട്ടില്‍ സൈഫുദ്ദീനെ (19) ഗുരുതരമായ പരിക്കുകളോടെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it