Kerala

ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിരമായ സമൂഹം കെട്ടിപ്പെടുക്കാനാകു: മന്ത്രി വീണ ജോര്‍ജ്ജ്

ഐഎപി കേരളയുടെ സുവര്‍ണ്ണ ജൂബിലിയും 51ാമത് വാര്‍ഷിക സമ്മേളനവും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിരമായ സമൂഹം കെട്ടിപ്പെടുക്കാനാകു:  മന്ത്രി വീണ ജോര്‍ജ്ജ്
X

കൊച്ചി : ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിരമായ സമൂഹം കെട്ടിപ്പടുക്കുവാനാകുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. കൊച്ചി ഐഎംഎ ഹൗസില്‍ ആരംഭിച്ച ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരളയുടെ (ഐഎപി) സുവര്‍ണ്ണ ജൂബിലി ആഘോഷവും 51ാമത് വാര്‍ഷിക സമ്മേളനം ' പെഡികോണ്‍ കേരള 2021' ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ എത്തിച്ചത് ഐഎപിയുടെ കഴിഞ്ഞ അമ്പത് വര്‍ഷത്തെ നിസീമമായ പ്രവര്‍ത്തനം കൊണ്ടുകൂടിയാണെന്നും മന്ത്രി പറഞ്ഞു.ഐഎപി കേരള ഘടകത്തിന്റെ സ്ഥാപക അംഗങ്ങളായ ഡോ. കുര്യന്‍ തോമസ്, ഡോ. വി സ്‌നേഹപാലന്‍ എന്നിവരെ ഐഎപി ദേശീയ പ്രസിഡന്റ് ഡോ.ആര്‍ രമേഷ് കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

1971ല്‍ കോട്ടയത്ത് 24 അംഗങ്ങളായി തുടങ്ങിയ കേരള ഘടകത്തില്‍ ഇപ്പോള്‍ 3000ല്‍ അധികം ശിശുരോഗ വിദഗ്ദര്‍ അംഗങ്ങളായിട്ടുണ്ടെന്ന് സംഘാടനകര്‍ അറിയിച്ചു. സമ്മേളനത്തില്‍ ഇന്ന് 32 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം നാളെ സമാപിക്കും.

Next Story

RELATED STORIES

Share it