മഅ്ദനിക്ക് ചികില്‍സ ലഭ്യമാക്കണം; പിഡിപി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

മലപ്പുറം: അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സ ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

തവനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തവനൂര്‍ നരിപ്പറമ്പില്‍ നടന്ന പ്രതിഷേധ ജ്വാല പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികള്‍ ആയ സൈദാലികുട്ടി ചമ്രവട്ടം, സലാം അതളൂര്‍, സുലൈമാന്‍ ബീരാഞ്ചിറ, അഷ്‌റഫ് മൗലവി മരവന്ത, ബഷീര്‍ മുല്ലശ്ശേരി, വി കെ അബൂബക്കര്‍, പിസിഎഫ് നേതാക്കളായ യു കെ സിദീഖ്, സലാം കുട്ടമ്മാക്കല്‍, പഞ്ചായത്ത് ഭാരവാഹികളായ സൈദാലിഹാജി, താജു ആലത്തിയൂര്‍, മുസ്തഫ കടകശ്ശേരി, സാബിര്‍ ബാബു, മുസ്തഫ കുറുമ്പടി, ശിഹാബ് ഇടശ്ശേരി, ഹംസ പട്ടണപടി നേതൃത്വം നല്‍കി.
പിഡിപി ഒഴുര്‍ പഞ്ചായത്ത് കമ്മറ്റി ഒഴുര്‍ വെള്ളച്ചാലില്‍ വെച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭിക്കാന്‍ പിണറായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം എന്ന് പ്രതിഷേധം ഉത്ഘാടനം ചെയ്ത് കൊണ്ട് താനൂര്‍ മണ്ഡലം പ്രസിഡന്റ് ജലീല്‍ കരിങ്കപ്പാറ ആവശ്യപ്പെട്ടു. സുലൈമാന്‍ പുല്‍പറമ്പ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ സക്കീര്‍ വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു. റഹീസ് തെയ്യാല, മാനുട്ടി അപ്പാട, ഉസ്മാന്‍ കരിങ്കപ്പാറ, ഹസൈന്‍ മണലിപ്പുഴ, ബാപ്പു അപ്പാട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പിഡിപി പൊന്മുണ്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈലത്തൂരില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ബാരിര്‍ഷാദ്, നാസര്‍ വൈലത്തൂര്‍, ഫസല്‍ ഇ പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT