Kerala

യാത്രക്കാരന് നെഞ്ചുവേദന; വിമാനം അടിയന്തര ലാന്റിംഗ് നടത്തിയെങ്കിലം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

ഇന്തോനേസ്യന്‍ സ്വദേശി വിദോദോ(52) ആണ് മരിച്ചത്. ജക്കാര്‍ത്തയില്‍ നിന്നും ദുബായിലേക്ക് പോകുകയായിരുന്നു

യാത്രക്കാരന് നെഞ്ചുവേദന; വിമാനം അടിയന്തര ലാന്റിംഗ് നടത്തിയെങ്കിലം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
X

കൊച്ചി: ജക്കാര്‍ത്തയില്‍ നിന്നും ദുബായിലേക്കുള്ള യാത്രക്കിടയില്‍ യാത്രക്കാരന് നെഞ്ചുവേദന.ഇതേ തുടര്‍ന്ന് അടിയന്തരമായി വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എമിറേറ്റ്‌സ് എയര്‍ ലൈന്‍സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരനായ ഇന്തോനേസ്യന്‍ സ്വദേശി വിദോദോ(52) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം.ജക്കാര്‍ത്തയില്‍ നിന്നും ദുബായിലേക്ക് പോകുകയായിരുന്നു വിദോദോയ്ക്ക് യാത്രക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭപ്പെടുകയായിരുന്നു. തുടര്‍ന്ന്് അടിയന്തരമായി വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കി ഇദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദാദോയുടെ മരണവിവരം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചതായി നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it