പാര്‍ടി പറഞ്ഞാല്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് ഇന്നസെന്റ് എംപി
പാര്‍ടി പ്രവര്‍ത്തകരില്‍ തന്നെ മല്‍സരിക്കാന്‍ യോഗ്യതയുള്ള നിരവധി പേര്‍ ഉണ്ട്.തന്നേക്കാള്‍ പാര്‍ടിയെ പറ്റി അറിയാവുന്ന ധാരളം പേരുണ്ട്. അവര്‍ക്കു വേണ്ടി വഴി മാറി കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്്

കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ താനില്ലെന്നും എന്നാല്‍ പാര്‍ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മല്‍സര രംഗത്തിറങ്ങുമെന്നും ചാലക്കുടി എംപി ഇന്നസെന്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ടി പ്രവര്‍ത്തകരില്‍ തന്നെ മല്‍സരിക്കാന്‍ യോഗ്യതയുള്ള നിരവധി പേര്‍ ഉണ്ട്.തന്നേക്കാള്‍ പാര്‍ടിയെ പറ്റി അറിയാവുന്ന ധാരളം പേരുണ്ട്. തനിക്ക് കാര്യങ്ങള്‍ പറഞ്ഞു തന്നവര്‍ ഒട്ടേറെപ്പേര്‍ ഉണ്ട്. അവര്‍ക്കു വേണ്ടി വഴി മാറി കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്്.വീണ്ടും പിടിച്ചു തൂങ്ങി നില്‍ക്കേണ്ടതില്ലെന്നാണ് തന്റെ നിലപാട്.എന്നാല്‍ ചാലക്കുടിയിലോ മറ്റേതെങ്കിലും സീറ്റിലോ മല്‍സരിക്കണമെന്ന് പാര്‍ടി ആവശ്യപെട്ടാല്‍ തനിക്ക് തള്ളികളയാന്‍ പറ്റില്ല. പാര്‍ടിയുടെ ്പ്രധാനപ്പെട്ട ആളുകള്‍ തന്നോട് വീണ്ടും മല്‍സരിക്കണമന്ന് ആവശ്യപ്പെട്ടാല്‍ അവരോട് താന്‍ മര്യാദ കാട്ടേണ്ടതുണ്ടെന്നും ഇന്നസെന്റ് എംപി പറഞ്ഞു.സിനിമയും പൊതു പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT