ബി ജെ പിയില്‍ ഭിന്നത രൂക്ഷം: കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും മുരളീധര പക്ഷം വിട്ടു നിന്നു
കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, സി കെ പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തില്ല.പാര്‍ട്ടിയില്‍ വേണ്ടത്ര ആലോചനയില്ലാതെ സംസ്ഥാന പ്രസിഡന്റ്് പി എസ് ശ്രീധരന്‍പിള്ള ഏകപക്ഷീയമായി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി എന്നാരോപിച്ചു കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന തര്‍ക്കമാണ് രൂക്ഷതയില്‍ എത്തിയിരിക്കുന്നത്.

കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ ഭിന്നത രൂക്ഷമാകുന്നു. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും വി മുരളീധര പക്ഷം വിട്ടു നിന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനുമായി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, സി കെ പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തില്ല.പാര്‍ട്ടിയില്‍ വേണ്ടത്ര ആലോചനയില്ലാതെ സംസ്ഥാന പ്രസിഡന്റ്് പി എസ് ശ്രീധരന്‍പിള്ള ഏകപക്ഷീയമായി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി എന്നാരോപിച്ചു കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന തര്‍ക്കമാണ് രൂക്ഷതയില്‍ എത്തിയിരിക്കുന്നത്. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റത് മുതല്‍ ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മറുപക്ഷത്തി്‌ന്റെ ആരോപണം. ശബരിമല സമരവുമായി ബന്ധപ്പെട്ട കെ സുരേന്ദ്രന്‍ റിമാന്റിലായപ്പോള്‍ കാര്യമായ പ്രതിഷേധം ഉണ്ടാകുകയോ പി്ന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ പാര്‍ടി തലത്തില്‍ വേണ്ടത്ര പരിഗണനയോ കിട്ടിയില്ലെന്നും എതിര്‍ വിഭാഗം ആരോപിക്കുന്നു.
ബി ജെ പി കേന്ദ്ര നേതൃത്വം നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് ജയസാധ്യത ഉള്ളത് കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും മാത്രമാണെന്നും ഇവര്‍ പറയുന്നു. എന്നിട്ടും സ്ഥനാര്‍ഥി പട്ടിക തയാറാക്കിയപ്പോള്‍ സുരേന്ദ്രനുമായോ മുരളീധര പക്ഷ നേതാക്കളുമായോ കൂടിയാലോചിക്കാന്‍ ശ്രീധരന്‍പിള്ള തയ്യാറായില്ലെന്ന് മുരളീധര പക്ഷം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് ഇവര്‍ പരാതി നല്‍കിയിരുന്നതായും സൂചനയുണ്ട്. കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് മുരളിധര പക്ഷം വിട്ടു നിന്ന് പ്രതിഷേധിച്ചതോടെ സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ശ്രീധരന്‍ പിള്ള നിലപാടു മാറ്റി.ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ഥി പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നാ്ണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീധരന്‍ പിള്ള പറഞ്ഞത്.സ്ഥാനാര്‍ഥി പട്ടിക കൈമാറാനായി താന്‍ ഡല്‍ഹിക്കു പോയിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ആര്‍ക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബിജെപി അധ്യക്ഷന്‍ മലക്കംമറിഞ്ഞതോടെ കേരളത്തിലെ നേതാക്കളുടെ തമ്മിലടി ദേശീയ നേതൃത്വത്തിന് വീണ്ടും തലവേദനയായി. വിഷയത്തില്‍ നേതാക്കളുടെ ഭിന്നിപ്പ് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളതായി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പാര്‍ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം. പ്രശ്്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കാതെ രമ്യമായി പരിഹരിക്കാനാണ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്ത മുരളീധര റാവു സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.കഴിഞ്ഞ തവണ കേരളം സന്ദര്‍ശിച്ച സമയത്തും നേതാക്കളുടെ തമ്മിലടിക്കെതിരെ ശക്തമായ താക്കീത് അമിത് ഷാ നല്‍കിയിരുന്നു. അടുത്തയാഴ്ച അമിത്ഷാ കേരളത്തില്‍ എത്താനിരിക്കെയാണ് വീണ്ടും സംസ്ഥാന ബി ജെ പിയില്‍ തമ്മിലടി രൂക്ഷമായത്.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT