പാനായിക്കുളം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പരിപാടിക്ക് അനുമതി നിഷേധിച്ചു
പ്രതിപാദിക്കുന്ന വിഷയം തീവ്രസ്വഭാവമുള്ളതിനാല്‍ സ്ഥലത്ത് ക്രമസമാധാന ഭംഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്നുമാണ് മൈക്ക് പെര്‍മിഷന് വേണ്ടി നല്‍കിയ അപേക്ഷ നിരസിച്ച് കൊണ്ട് ബിനാനിപുരം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയിരിക്കുന്ന മറുപടി.

കൊച്ചി: പാനായിക്കുളം കേസില്‍ വെറുതെവിടപ്പെട്ടവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നാളെ എറണാകുളം പാനായിക്കുളത്ത് നടത്താനിരുന്ന പാനായിക്കുളം കേസ് ഭരണകൂടത്തോട് പറയാനുള്ളത് എന്ന പരിപാടിക്ക് പോലിസ് അനുമതി നിഷേധിച്ചു. പ്രതിപാദിക്കുന്ന വിഷയം തീവ്രസ്വഭാവമുള്ളതിനാല്‍ സ്ഥലത്ത് ക്രമസമാധാന ഭംഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്നുമാണ് മൈക്ക് പെര്‍മിഷന് വേണ്ടി നല്‍കിയ അപേക്ഷ നിരസിച്ച് കൊണ്ട് ബിനാനിപുരം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയിരിക്കുന്ന മറുപടി. അനന്തര നടപടികള്‍ക്കായി ആലുവ ഡപ്യൂട്ടി സൂപ്രണ്ട് മുമ്പാകെ സമര്‍പ്പിക്കുന്നതായും അതില്‍ പറയുന്നു.
ആലുവ ഡിവൈഎസ്പിയെ സമീപിച്ചെങ്കിലും ഇതേ നിലപാട് ആവര്‍ത്തിച്ചതായി ഫ്രറ്റേണിറ്റി നേതാക്കള്‍ പറഞ്ഞു. ഭരണകൂടത്തിന്റെ സമീപനത്തോട് ജനാധിപത്യപരമായി പ്രതികരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരിപാടിയുമായി മുന്നോട്ടു പോവുമെന്നും നേതാക്കള്‍ പറഞ്ഞു. നാളെ വൈകീട്ട് 4.30നാണ് പരിപാടി.
RELATED STORIES
ബില്ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം...
27 March 2023 3:56 PM GMTസംവരണം: കര്ണാടകയില് സംഘര്ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMT