Kerala

പമ്പ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു; തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശബരിമല തീർത്ഥാടകർ നദിയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പമ്പ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു; തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
X

പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കൻ്റിൽ 25 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടും. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം എത്തുകയുള്ളൂ. ജനവാസ മേഖലയിൽ പമ്പയിലെ ജലനിരപ്പ് പത്ത് സെൻ്റിമീറ്റർ വരെ ഉയരാനാണ് സാധ്യത. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശബരിമല തീർത്ഥാടകർ നദിയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, മഴ മാറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ശബരിമല വനത്തിനുള്ളിലും കിഴക്കൻ മലയോര മേഖലയിലും നിർത്താതെ പെയ്തതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകകൾ ഉയർത്തിയതോടെ പമ്പ ത്രിവേണിയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നതും ആശങ്കയുണ്ടാക്കി.

ഇന്നലെ രാത്രിയിലും പുലർച്ചയുമായി മുൻകുട്ടി ബുക്ക് ചെയ്ത ശബരിമലയിലേക്ക് എത്തിയ ഭക്തരെ നിലയ്ക്കൽ നിന്നും പമ്പയിലേക്ക് കടത്തിവിട്ടില്ല. അയ്യായിരത്തോളം തീർത്ഥാടകരാണ് നിലയ്ക്കലിൽ ക്യാമ്പ് ചെയ്തത്. രാവിലെ കാലാവസ്ഥ അനുകൂലമായതോടെ ജില്ലാ കലക്ടർ ദിവ്യ എസ് അയ്യരും ശബരിമല എഡിഎം അർജുൻപാണ്ഡ്യനും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ നീക്കിയത്.


Next Story

RELATED STORIES

Share it