പാലത്തായി ബാലികാപീഡനം: ഐജി ശ്രീജിത്തിനെതിരേ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും- ശ്രീജ നെയ്യാറ്റിന്‍കര
ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: പാലത്തായിയില്‍ ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനെതിരേ നടപടിയാശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി.
കുട്ടിയുടെ വിശ്വാസമൊഴിയടക്കം കേസുമായി ബന്ധമില്ലാത്ത മറ്റൊരാളോട് വിശദീകരിക്കുക വഴി ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നടപടിയുണ്ടാവാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുംമെന്നും അവര്‍ അറിയിച്ചു. ഇതേ ആവശ്യമുന്നയിച്ചു കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- മാധ്യമരംഗത്തെ 50 വനിതകള്‍ ഒപ്പുവച്ച നിവേദനം രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTസവാഹിരിയ്ക്കായി പ്രാര്‍ഥിച്ചെന്ന കര്‍മന്യൂസ് വാര്‍ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില്‍ മരിക്കാന്‍ വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്‍ഡിനന്‍സിലൂടെയാണ് ഭരണമെങ്കില്‍ നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില്‍ യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMT