Kerala

പാലാരിവട്ടം പാലം: ടി ഒ സുരജ് അടക്കം നാലു പ്രതികളെ 19 വരെ റിമാന്റു ചെയ്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ടി ഒ സൂരജിനെക്കൂടാതെ പാലം നിര്‍മാണ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ഡി തങ്കച്ചന്‍ എന്നിവരെയാണ് റിമാന്റു ചെയ്തിരിക്കുന്നത്.പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്

പാലാരിവട്ടം പാലം: ടി ഒ സുരജ് അടക്കം നാലു പ്രതികളെ 19 വരെ റിമാന്റു ചെയ്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും റിമാന്റു ചെയ്തു.പാലം നിര്‍മാണ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ഡി തങ്കച്ചന്‍ എന്നിവരെയാണ് ഈ മാസം 19 വരെ റിമാന്റു ചെയ്തിരിക്കുന്നത്.

നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന നാലുപേരെയും കുടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ കോടതി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വിജിലന്‍സിന് കുടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതിനു ശേഷം ഇന്ന് വീണ്ടും ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി ഇവരെ റിമാന്റു ചെയ്തത്. സൂരജ് അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ പ്രകാരം 17 പ്രതികളാണ് കേസിലുള്ളത്. സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it