Kerala

പാലാ നഗരസഭ: നാലുവര്‍ഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും; ഒരുവര്‍ഷം സിപിഎമ്മിന്

ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ആന്റോ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

പാലാ നഗരസഭ: നാലുവര്‍ഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും; ഒരുവര്‍ഷം സിപിഎമ്മിന്
X

കോട്ടയം: പാലാ നഗരസഭ നാലുവര്‍ഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. ആദ്യ രണ്ടുവര്‍ഷവും അവസാന രണ്ടുവര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന രീതിയിലാണ് നിലവിലെ ധാരണ. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യടേമില്‍ ചെയര്‍മാനാവും. ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ആന്റോ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ്, ഫിലിപ്പ് കുഴികുളം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഎമ്മാണു ഭരിക്കുക. ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗമാണ് ആന്റോയെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. നഗരസഭ പത്താം വാര്‍ഡില്‍നിന്നാണ് ആന്റോ ജോസ് പടിഞ്ഞാറേക്കര വിജയിച്ചത്. 17 വോട്ടുകളാണ് ആന്റോ നേടിയത്. പാലാ നഗരസഭയിലെ ആദ്യ എല്‍ഡിഎഫ് ചെയര്‍മാനാണ് ആന്റോ.

Next Story

RELATED STORIES

Share it