Kerala

പാലാ ഉപതിരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും

ഇന്നു ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും ഇന്നു യോഗം ചേരും. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

പാലാ ഉപതിരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും
X

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും. ഇന്നു ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും ഇന്നു യോഗം ചേരും. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി വേഗത്തില്‍ പൂര്‍ത്തിയാക്കി മത്സരരംഗത്ത് മേല്‍ക്കൈ നേടാനാണ് എല്‍ഡിഎഫ് നീക്കം. രാവിലെ 11 മണിക്കാണ് സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന എന്‍സിപി യോഗം. 2016ല്‍ കെ എം മാണിയുടെ ഭൂരിപക്ഷം 5000ല്‍ താഴെ ഒതുക്കിയ മാണി സി കാപ്പന് തന്നെ നറുക്ക് വീഴാനാണു സാധ്യത.

സിപിഎമ്മിനും മാണി സി കാപ്പനോട് താത്പര്യമുണ്ട്. വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. എന്‍സിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് എല്‍ഡിഎഫ് യോഗം അംഗീകരിക്കും. ഇതിനു ശേഷമാകും പ്രഖ്യാപനം.

Next Story

RELATED STORIES

Share it