Kerala

ലോകനാഥ് ബെഹറ ഡിജിപി ആയത് മുതലുള്ള പോലിസിന്റെ പ്രവര്‍ത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം: പി ടി തോമസ് എംഎല്‍എ

ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കുപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ താരതമ്യേന ജൂനിയര്‍ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിച്ചു ക്ലീന്‍ചിറ്റ് വാങ്ങുന്ന നടപടികളാണ് പിണറായി വിജയന്‍ സര്‍ക്കാരില്‍ നടക്കുന്നത്.ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്തെ സംശയകരമായ എല്ലാ ഇടപാടുകളും ജുഡീഷ്യറിയുടെ മേല്‍നോട്ടത്തിലൊ ജുഡീഷ്യല്‍ കമ്മീഷനൊ അന്വേഷിക്കണം

ലോകനാഥ് ബെഹറ ഡിജിപി ആയത് മുതലുള്ള പോലിസിന്റെ പ്രവര്‍ത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം: പി ടി തോമസ് എംഎല്‍എ
X

കൊച്ചി: ലോകനാഥ് ബെഹറ ഡിജിപി ആയത് മുതലുള്ള പോലിസിന്റെ പ്രവര്‍ത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎല്‍എ.ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കുപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ താരതമ്യേന ജൂനിയര്‍ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിച്ചു ക്ലീന്‍ചിറ്റ് വാങ്ങുന്ന നടപടികളാണ് പിണറായി വിജയന്‍ സര്‍ക്കാരില്‍ നടക്കുന്നത്.ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്തെ സംശയകരമായ എല്ലാ ഇടപാടുകളും ജുഡീഷ്യറിയുടെ മേല്‍നോട്ടത്തിലൊ ജുഡീഷ്യല്‍ കമ്മീഷനൊ അന്വേഷിക്കണം.

ബെഹറയെ മെട്രോയുടെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണം. ആഭ്യന്തര വകുപ്പാണ് മോന്‍സണ്‍ സംഭവത്തിലെ മുഖ്യ കൂട്ടാളി.പോലിസ് പ്രതിക്കൂട്ടില്‍ ആകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി ടി തോമസ് പറഞ്ഞു.ഡോക്ടര്‍ എന്ന ധാരണയില്‍ പ്രസ്തുത സ്ഥാപനം താന്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന് തുറന്നുപറഞ്ഞ കെ സുധാകരനെതിരെ നടക്കുന്ന പ്രചരണം മുഖ്യമന്ത്രിയുടെ ഓഫീസ് മെനയുന്ന തിരക്കഥയുടെ ഭാഗമാണ്.കുപ്രസിദ്ധങ്ങളായ തട്ടിപ്പുകേസുകളുടെ കാവലാളായി കേരളത്തിലെ ചില ഉന്നത പോലിസ് ഉദ്യോഗസ്ഥന്മാര്‍ നിരന്തരമായി കടന്നുവരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

151 കോടിയിലധികം വരുന്ന പോലിസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ച് സി ആന്‍ഡ് എ ജി തന്നെ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ എടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ത നിലയിലാണ് ബെഹ്‌റയ്‌ക്കെതിരെ എതിരെ നടപടിയുണ്ടാകാത്തത്.ഗ്ലോബല്‍ സംഘടനയുടെ വനിതാ നേതാവിന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ അന്വേഷണങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ്.നിരവധി വര്‍ഷങ്ങളായി കൊച്ചിയുടെ ഹൃദയ ഭാഗത്ത് നടന്ന കേരളത്തെ പിടിച്ചു കുലുക്കിയ ഈ തട്ടിപ്പുകള്‍ പോലിസിന്റെ മൗനാനുവാദത്തോടെ ആണെന്ന് കരുതേണ്ടിയിരിക്കുന്നുഇക്കാര്യത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ഉണ്ടാവണം.കെപിസിസി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തട്ടിപ്പിന്റെ ഗൗരവം തിരിച്ചുവിടാനുള്ള സിപിഎം നീക്കം കേരള ജനത മനസ്സിലാക്കുമെന്നും പി ടി തോമസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it