പള്ളിത്തര്‍ക്ക വിഷയം: നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നില്ല. സഭയ്‌ക്കൊപ്പം നില്‍ക്കുന്നവര്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടത് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പ്രാപ്തി വിശ്വാസികള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി. ശനിയാഴ്ച പള്ളികളില്‍ പുരോഹിതന്‍മാരുടേ നേതൃത്വത്തില്‍ യോഗം ചേരും. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനിച്ചു.

കൊച്ചി: പള്ളി തര്‍ക്ക വിഷയത്തില്‍ പരിഹാരം ലഭിക്കാത്ത പക്ഷം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഭയുടെ വികാരം പ്രതിഫലിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ചേര്‍ന്ന സുന്നഹദോസ് അംഗങ്ങള്‍, മാനേജിങ് കമ്മിറ്റി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നില്ല. സഭയ്‌ക്കൊപ്പം നില്‍ക്കുന്നവര്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടത് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പ്രാപ്തി വിശ്വാസികള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി. ശനിയാഴ്ച പള്ളികളില്‍ പുരോഹിതന്‍മാരുടേ നേതൃത്വത്തില്‍ യോഗം ചേരും. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാണ്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ തര്‍ക്കം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ തീര്‍ക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. തര്‍ക്കം തീര്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്ത് വരാനും യോഗത്തില്‍ തീരുമാനമായി. ബസോലിയോസ് മാര്‍ത്തോമ പൗലോസ് ദ്വതീയന്‍ കാതോലികാ ബാവ, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹനോന്‍ മാര്‍ പോളികോര്‍പ്പസ്, ഡോ. ഇറാനൂര്‍ മാര്‍ പിലിത്തിയോസ്, ഡോ. തോമസ് മാര്‍ അത്താനാനിസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസ്റ്റോറ്റമാസ്, ഡോ. യൂഹാനോന്‍ മാര്‍ ഡീമിട്രിയോസ്, ഡോ.യൂഹാനോന്‍ തേവോദോറോസ്, മാത്യൂസ് മാര്‍ തെയോദോസിയോസ്, വൈദിക ട്രസ്റ്റി ഫാ.എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടി ബിജു സംയുക്തയോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT