Kerala

രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു; മുഖ്യമന്ത്രി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു; മുഖ്യമന്ത്രി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
X

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. മൂന്നരക്കോടി രൂപയുടെ സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെയാണ് പില്‍ഗ്രിം സെന്റര്‍ യാഥാര്‍ഥ്യമാവുന്നത്.

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി- വെള്ളാപ്പള്ളി കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സര്‍ക്കാരിനൊപ്പംനിന്ന വെള്ളാപ്പള്ളി നടേശനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യുപകാരമായാണ് പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ചത് വെള്ളാപ്പള്ളിയായിരുന്നു. ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലില്‍ വെള്ളാപ്പള്ളി സംഘാടകനുമായി. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് ബിഡിജെഎസ് അണികള്‍.

തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയുമായി സഹകരിക്കുന്നുണ്ടെങ്കിലും വെള്ളാപ്പള്ളി നടേശന്‍ കടുത്ത ശത്രുതയിലാണ്. ഈ സാഹചര്യത്തില്‍ പിണറായി- വെള്ളാപ്പള്ളി കൂടിക്കാഴ്ച ബിഡിജെഎസ്സിനുള്ളിലും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. അതിനിടെ, പില്‍ഗ്രിം സെന്റര്‍ ഉദ്ഘടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മുദ്രവച്ച് ടൂറിസം വകുപ്പ് പുറത്തിറക്കിയ പരസ്യഫഌക്‌സില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രത്തിനൊപ്പം വെള്ളാപ്പള്ളിയുടെ ചിത്രവും കടന്നുകൂടിയത് ചട്ടലംഘനമായി. എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയുടെ ചിത്രം ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം വകുപ്പ് വിശദീകരിക്കുന്നു.

Next Story

RELATED STORIES

Share it