ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്ന് കോട്ടയം ഡിസിസി; സീറ്റുവിഭജനം വെല്ലുവിളിയാവും
ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡിസിസികളും പ്രവര്‍ത്തകരും രംഗത്തുവന്നു. ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നതിനോട് കെപിസിസിയും ഹൈക്കമാന്റും അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവം മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സമ്മര്‍ദ്ദമേറി. പ്രാദേശിക തലത്തിലെ അഭിപ്രായം കണക്കിലെടുത്താണ് സ്ഥാനാര്‍ഥി നിര്‍ണയമെന്ന് എഐസിസി ജന.സെക്രട്ടറി മുകുള്‍ വാസ്‌നിക് വ്യക്തമാക്കിയതിനു പിന്നാലെ, ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡിസിസികളും പ്രവര്‍ത്തകരും രംഗത്തുവന്നു.
ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നതിനോട് കെപിസിസിയും ഹൈക്കമാന്റും അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഉമ്മന്‍ചാണ്ടി മല്‍സരരംഗത്തേക്കു വന്നാല്‍ മധ്യകേരളത്തിലെ യുഡിഎഫിന്റെ സീറ്റുവിഭജനം വെല്ലുവിളിയാവും. നിലവിലുള്ള സീറ്റുവിഭജന സമവാക്യങ്ങളിലും മാറ്റമുണ്ടാവും. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. എന്നാല്‍, കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ കൈവശമുള്ള കോട്ടയം സീറ്റ് നേടിയെടുക്കുകയെന്ന് ശ്രമകരമാണ്.
കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മല്‍സരിക്കാനെത്തിയാല്‍ പ്രാദേശിക വികാരം കണക്കിലെടുത്ത് കോട്ടയം സീറ്റ് വീട്ടു കൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറേയേക്കുമെന്നും സൂചനയുണ്ട്. കോട്ടയം നല്‍കണമെങ്കില്‍ പകരം രണ്ടുസീറ്റുകള്‍ വേണമെന്ന നിലപാടാവും കേരളാ കോണ്‍ഗ്രസ് സ്വീകരിക്കുക. ഇടുക്കി, ചാലക്കുടി സീറ്റുകളാവും ചോദിക്കുക. കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മധ്യകേരളത്തിലെ സീറ്റ് വിഭജനം യുഡിഎഫിന് വെല്ലുവിളിയാകും.
അതേസമയം, കോട്ടയത്ത് മല്‍സരിക്കുമോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുമില്ല. അതേസമയം, കേരളാ കോണ്‍ഗ്രസിനുള്ളില്‍ പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ നിര്‍ണായകമാവും. പാര്‍ട്ടിയില്‍ ജോസ് കെ മാണി തുടരുന്ന അപ്രമാദിത്വത്തോട് ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇതിനു തടയിടാനാവും ശ്രമം. പാര്‍ട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് മാണി വിഭാഗം കൈവശപ്പെടുത്തിയതോടെ ലോക്‌സഭാ സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. കോട്ടയം കോണ്‍ഗ്രസിന് നല്‍കുകയും ഇടുക്കി സീറ്റ് ലഭിക്കുകയും ചെയ്താല്‍ ജോസഫ് വിഭാഗം മല്‍സരിച്ചേക്കും.
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT