തിരുവനന്തപുരത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്; പലപ്പോഴായി നഷ്ടമായത് രണ്ടുലക്ഷം
പേയാട് സ്വദേശി ജയകുമാരന്‍നായരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പലപ്പോഴായി രണ്ടുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
BY NSH19 March 2019 6:56 PM GMT

X
NSH19 March 2019 6:56 PM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്. പേയാട് സ്വദേശി ജയകുമാരന്‍നായരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പലപ്പോഴായി രണ്ടുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ 12 തവണ ബാങ്ക് അക്കൗണ്ടില്‍നിന്നും ജയകുമാരന്‍നായര്‍ അറിയാതെ പൈസ പിന്‍വലിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചുലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരുന്നു.
ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുലക്ഷത്തിന്റെ ചെക്ക് ഒരാള്‍ക്ക് നല്‍കി. ചെക്ക് നല്‍കിയ ആള്‍ പണം പിന്‍വലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരുലക്ഷം മാത്രമായിരുന്നു. സംശയം തോന്നിയപ്പോള്‍ എസ്ബിഐ ശാഖയില്‍പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ബീഹാറില്‍നിന്ന് പലപ്പോഴായി പണം പിന്‍വലിച്ചുവെന്ന് വ്യക്തമായതെന്ന് പരാതിക്കാരന്‍ പറയുന്നു.
Next Story
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMTഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം...
15 March 2023 5:43 AM GMT