കേരളത്തില്‍ ഒരു കൊവിഡ് മരണംകൂടി; മരിച്ചത് മാഹി സ്വദേശിയായ വയോധികന്‍
മാഹി ചെറുകല്ലായി സ്വദേശി മെഹ്‌റൂഫ് (71) ആണ് മരിച്ചത്.

കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് വൈറസ് രോഗം ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മാഹി ചെറുകല്ലായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം മെഹ്‌റൂഫ് (71) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മെഹ്‌റൂഫ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പനിയും ശ്വാസതടസ്സവുംമൂലം കഴിഞ്ഞ 23നാണ് അദ്ദേഹം ആശുപത്രിയില്‍ ചികില്‍സ തേടിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇരുവൃക്കകളും തകരാറിലായ ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കണ്ണൂരില്‍ പലഭാഗങ്ങളിലും ഇദ്ദേഹം സഞ്ചരിച്ചതായും ചില ചടങ്ങുകളില്‍ പങ്കെടുത്തതായും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. ഭാര്യ: ആയിഷ. മക്കള്‍: ബാബു, അര്‍ഷാദ് (ഇരുവരും ഗള്‍ഫ്), ജസീല, നദിം. മരുമക്കള്‍: വഹീജ, നജീബ്, സെയ്ദിയ. സഹോദരങ്ങള്‍: ഹംസ, പരേതനായ മഹ്മൂദ്.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT