- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണത്തിന് വ്യാജമദ്യം തടയാന്‍ സ്പെഷ്യല്‍ ഡ്രൈവ്; പരിശോധന ഊര്‍ജിതമാക്കി എക്സൈസ്
പോലിസ്, വനം, റെയില്‍വേ, റവന്യൂ ഉദ്യോഗസ്ഥരും നടപടികളില്‍ പങ്കാളികളാവും. എക്സൈസ് സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് സ്ട്രൈക്കിങ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.

കോട്ടയം: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവ് പരിശോധന ആരംഭിച്ചു. ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിര്‍മാണവും വിപണനവും തടയുന്നതിനുള്ള നടപടികള്‍ വ്യാപകമാക്കിയത്. പോലിസ്, വനം, റെയില്‍വേ, റവന്യൂ ഉദ്യോഗസ്ഥരും നടപടികളില്‍ പങ്കാളികളാവും. എക്സൈസ് സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് സ്ട്രൈക്കിങ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.
ജലാശയങ്ങള്‍ക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങള്‍, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍, അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണമുണ്ടാവും. കള്ളുഷാപ്പുകള്‍, ബിയര്‍ പാര്‍ലറുകള്‍, വിദേശ മദ്യഷോപ്പുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും. കള്ളിന്റെ സാംപിളുകള്‍ എല്ലാ ദിവസവും മൊബൈല്‍ ലാബില്‍ പരിശോധിക്കും. കോട്ടയം എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതികള്‍ കണ്‍ട്രോള്‍ റൂമിലും എക്സൈസ് സര്‍ക്കിള്‍ ഓഫിസുകളിലും അറിയിക്കാം. ഫോണ്‍ നമ്പരുകള്‍ ചുവടെ:
കണ്‍ട്രോള്‍ റൂം- 0481 2562211,18004252818
സര്‍ക്കിള്‍ ഓഫിസുകള്‍
കോട്ടയം - 0481 2583091, 9400069508
ചങ്ങനാശ്ശേരി -0481 2422741, 9400069509,
പൊന്‍കുന്നം -04828 221412, 9400069510
പാലാ-04822 212235, 9400069511
വൈക്കം - 04829 231592, 9400069512
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















